LiveTV

Live

Health

സംസ്ഥാനത്ത് ചൂടേറുന്നു, എങ്ങനെ സൂര്യാഘാതം തടയാം?

ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് സൂര്യാഘാതം ഒഴിവാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു.

സംസ്ഥാനത്ത് ചൂടേറുന്നു, എങ്ങനെ സൂര്യാഘാതം തടയാം?

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയില്‍ ശരാശരി 1.6 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ വര്‍ധനവുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് ശരാശരി താപനിലയില്‍ നിന്നും 3.9 ഡിഗ്രിയും ആലപ്പുഴയില്‍ 1.4 ഡിഗ്രിയും, കോട്ടയത്ത് 1.3 ഡിഗ്രിയും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു.

പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക.

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു. തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.