LiveTV

Live

Health

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

ശരീരത്തിൽ ജലാംശം കുറയുന്നതു മൂലമുള്ള പ്രശ്നങ്ങൾക്ക് നെല്ലിക്ക ഫലപ്രദമാണ്. അലോവേര അഥവാ കറ്റാര്‍ വാഴ വേനൽക്കാലത്ത്...

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

നെല്ലിക്ക

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക. കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, വൈറ്റമിൻ ബി കോംപ്ലെക്സ്, കരോട്ടിൻ, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നതു മൂലമുള്ള പ്രശ്നങ്ങൾക്ക് നെല്ലിക്ക ഫലപ്രദമാണ്. മുഖക്കുരു, കറുത്തപാടുകൾ, വരണ്ട ചർമം എന്നിവക്കെല്ലാം നല്ലതാണ് നെല്ലിക്ക.

കറ്റാർവാഴ

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

അലോവേര അഥവാ കറ്റാര്‍ വാഴ വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ ഏറ്റവും സഹായകമാണ്. കറ്റാർവാഴയുടെ പുറംതൊലി ചീകിക്കളഞ്ഞ ശേഷം അതിനുള്ളിലെ ജെൽ ആണ് ഉപയോഗിക്കുക. വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പിനും ഏറ്റവും ഫലപ്രദമാണ് കറ്റാര്‍വാഴ. എല്ലാതരം ചർമങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവക്കും നല്ലതാണ്. ശരീരത്തിൽ ജലാംശം കൂട്ടാൻ കറ്റാർവാഴ കഴിക്കുകയും ചെയ്യാം.

പെരുംജീരകം

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

പെരുംജീരകത്തിനു ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. വെള്ളത്തോടൊപ്പം കുടിക്കുന്നതും ചവക്കുന്നതും ശരീരത്തിലെ ചൂടിനെ അകറ്റി നിർത്താൻ സഹായിക്കും.

ഇഞ്ചി

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

വേനൽക്കാലത്ത് തളർച്ച ഒഴിവാക്കാന്‍ ഇഞ്ചി സഹായിക്കും. ഒരു കഷ്ണം ഇഞ്ചി കൊണ്ട് വിശപ്പില്ലായ്മയും ദഹന പ്രശ്നങ്ങളും അകറ്റാം. ശക്തിയേറിയ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബൽ ഘടകങ്ങളുമുള്ള ഇഞ്ചി വേനല്‍ക്കാലത്ത് മാത്രമല്ല, എല്ലായ്പ്പോഴും ഗുണം ചെയ്യുന്ന ഒറ്റമൂലിയാണ്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഗുണകരമാണ് ഇഞ്ചി.

ഏലക്ക

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

ശരീരം തണുപ്പിക്കാനും അസിഡിറ്റി കുറക്കാനും ഏലക്കക്ക് കഴിവുണ്ട്. നാരങ്ങാ വെള്ളത്തിൽ രണ്ടു മൂന്ന് ഏലക്ക പൊടിച്ചു ചേർത്ത് കഴിക്കുന്നത് ദിവസം മുഴുവൻ പ്രസരിപ്പ് നൽകും. ശരീരത്തിലെ വിഷാംശം നീക്കാനും ഏലക്ക സഹായിക്കും. ദഹനക്കുറവ് മാറ്റി വിശപ്പുണ്ടാക്കാനും ഏലക്ക നല്ലതാണ്.

പുതിനയില

വേനലില്‍ വാടാതിരിക്കാം; ഇതാ ചില ഒറ്റമൂലികള്‍

പുതിനയിലയും കർപ്പൂര തുളസിയും വേനൽക്കാലത്ത് ഉപയോഗിക്കാൻ ഏറ്റവും നല്ലതാണ്. ശരീരോഷ്മാവ് ഉയരാതെ തന്നെ ദഹനത്തെ സഹായിക്കാനും വിയർപ്പ് കുറക്കാനും പുതിനക്ക് കഴിയും. ചമ്മന്തി പോലുള്ള വിഭവങ്ങളിലും മറ്റും ചേർത്തും ഇതുപയോഗിക്കാം.