LiveTV

Live

Health

ഡിഫ്തീരിയ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിഫ്ത്തീരിയ വാക്സിൻ, ഏറെ ഫലപ്രദം ആണ് , തികച്ചും സുരക്ഷിതം.

ഡിഫ്തീരിയ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഴിഞ്ഞ ആഴ്ചകളിൽ മലപ്പുറത്ത് നിന്നും തൃശൂര് നിന്നും ഡിഫ്ത്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.സത്യത്തിൽ ഇതൊരു വാർത്ത അല്ല.രണ്ടായിരത്തി പതിനാറിലും പതിനേഴിലും പെരുമഴ പോലെ പെയ്തിറങ്ങിയ ശേഷം ചെറു തുള്ളികൾ പോലെ “ഇടക്കും തലക്കും “ മലപ്പുറത്തും കോഴിക്കോട്ടും തൃശൂരും ഒക്കെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ആ ജില്ലകളിൽ ഉള്ളവർ ഈ സാധ്യതയെ കുറിച്ച് ജാഗരൂകരാണ്. ചികിത്സക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കി തന്നെ ആണ് ഇപ്പൊ.അതുകൊണ്ട് തന്നെ കേസുകൾ നേരത്തെ എത്തുന്നു. ചികിത്സ നേരത്തെ തുടങ്ങുന്നു,മരണങ്ങൾ അപൂർവ്വം. പക്ഷെ ,ഈ മാസത്തിൽ അടുപ്പിച്ചു രണ്ടു കേസുകൾ മലപ്പുറത്തും ഒരു കേസ് തൃശൂരും റിപ്പോർട്ട് ചെയ്യപ്പെട്ടതിനു തൊട്ടു തിരുവനന്തപുരത്തു ഒരു കേസ് ഉണ്ടായി എന്നതു നിസ്സാരമായി തള്ളിക്കളയാൻ ആവില്ല.

നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട് ഡിഫ്ത്തീരിയ എന്ന അസുഖത്തിന്.പണ്ഡിതനും പാമരനും കലാകാരനും തെണ്ടിയും ചക്രവർത്തിനിയും അടിയറവു പറഞ്ഞ കഥകൾ ഉണ്ട് ചരിത്രത്തിൽ. കഥക്കൊരു വഴിത്തിരിവുണ്ടായത് തൊള്ളായിരത്തി പതിനൊന്നിൽ ഇതിനെതിരെ വാക്സിൻ കണ്ടെത്തിയ ശേഷം. തൊള്ളായിരത്തി അൻപതാവുമ്പോഴേക്കും പടിഞ്ഞാറൻ രാജ്യങ്ങൾ പലതും ഡിഫ്ത്തീരിയയെ പിടിയിലൊതുക്കി.

നമ്മൾ തൊള്ളായിരത്തി എഴുപത്തി എട്ടിൽ ആണ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്.നമ്മൾ അറിയുന്ന ട്രിപ്പിൾ വാക്സിനിലെ ഒരു ഘടകം.രണ്ടു പതിറ്റാണ്ടു കൊണ്ട് നമ്മൾ ലക്‌ഷ്യം കണ്ടു. ആയിരങ്ങളിൽ നിന്ന് വെറും അഞ്ചോ പത്തോ കേസുകൾ വർഷത്തിൽ എന്ന നിലയിലേക്ക് കേസുകൾ തീരെ ഇല്ലാതെ ആയി . ആ വിജയഗാഥക്ക് കോട്ടം വന്നത് രണ്ടായിരത്തി പതിനാറിൽ അത് കഴിഞ്ഞു പതിനേഴിൽ. പതിനെട്ടു ആവുമ്പോഴേക്കും നമ്മൾക്ക് ആശ്വസിക്കാവുന്ന വിധത്തിൽ അതിന്റെ എണ്ണം കുറഞ്ഞു വന്നു.

പതിനാറിലെ കേസുകൾ പഠിപ്പിക്കുന്ന പാഠങ്ങൾ

കേസുകളിൽ തൊണ്ണൂറ്റി രണ്ടു ശതമാനവും മലപ്പുറം,കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്ന് ആയിരുന്നു എഴുപത്തി രണ്ടു ശതമാനം കേസുകളും പത്തു വയസ്സിനു മേലെ പ്രായമുള്ളവരിൽ ഒരു പാട് കേസുകൾ ഉണ്ടായി. ഇതിൽ അറുപത്തി നാല് വയസ്സ് ഉള്ളവർ വരെ. പ്രായമുള്ളവരിൽ സ്ത്രീകളിൽ ഏറെ പേര് വാക്സിൻ നൽകുന്ന പ്രതിരോധം ഡിഫ്ത്തീരിയ വാക്സിൻ, ഏറെ ഫലപ്രദം ആണ് , തികച്ചും സുരക്ഷിതം.തീരെ വില കുറവുള്ളതും.

പക്ഷെ ഒരു പോരായ്മ.അഞ്ചാം പനി റൂബെല്ല തുടങ്ങിയ വാക്സിൻ നൽകും പോലെ നീണ്ടു നിൽക്കുന്ന പ്രതിരോധം നൽകില്ല.അഞ്ചു വയസ്സിൽ എടുക്കുന്ന അവസാനത്തെ ഡോസ് കഴിഞ്ഞാൽ അഞ്ചോ ആറോ വര്‍ഷം കഴിയുമ്പോഴേക്കും പ്രതിരോധ ശേഷി കുറഞ്ഞു വരും . ചുറ്റുപാടുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്ന തൊണ്ണൂറുകൾ വരെ ഉള്ള കാലഘട്ടത്തിൽ അഞ്ചു വയസിനു ശേഷവും രോഗാണു സാന്നിധ്യം ചുറ്റുപാടും ഉള്ളത് കൊണ്ട് നമ്മുടെ പ്രതിരോധം ഉത്തേജിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. അത് കൊണ്ട് നീണ്ടു നിൽക്കുന്ന പ്രതിരോധം ഉണ്ടായിരുന്നു. പക്ഷെ രണ്ടായിരാമാണ്ടിനു ശേഷം ഇതല്ല സ്ഥിതി. ഇത്തരം സാഹചര്യങ്ങളിൽ പടിഞ്ഞാറൻ രാജ്യങ്ങൾ ഓരോ പത്തു വര്ഷം കഴിയുമ്പോഴും ബൂസ്റ്റർ ഡോസ് കൊടുത്തിരുന്നു. നമ്മൾ ആ രീതി അനുവർത്തിച്ചില്ല. അത് കൊണ്ടുതന്നെ പ്രായപൂർത്തി ആയ നമ്മളിൽ പലരുടെയും പ്രതിരോധം ( ഡിഫ്ത്തീരിയക്കെതിരെ ) കുറവാണു.

തിരുവനന്തപുരത്തു ഇരുപത്തി ഒന്ന് വയസ്സുള്ള ആൾക്ക് ഡിഫ്ത്തീരിയ നിര്‍ണയിക്കപ്പെട്ടപ്പോഴും ഇതേ സംശയം ബാക്കി നിന്നിരുന്നു. അയാൾ അഞ്ചു വയസ് വരെ ഉള്ള എല്ലാ കുത്തിവെപ്പുകളും എടുത്ത ആൾ ആയിരുന്നിട്ടും എന്ത് കൊണ്ട് രോഗം വന്നു? വാക്സിൻ ഫലപ്രദം അല്ലാഞ്ഞിട്ടാണോ എന്ന്?

മുൻപ് വാക്സിനുകൾ എല്ലാം എടുത്തു എന്നുറപ്പുള്ളവർ ഒരൊറ്റ ഡോസ് Td വാക്സിൻ എടുത്താൽ മതി. അങ്ങനെ ഉറപ്പില്ലാത്തവർ മൂന്നു ഡോസ് എടുക്കുന്നത് നന്നാവും.ഒരു ഡോസ് കഴിഞ്ഞു ഒരു മാസം കഴിഞ്ഞും ആറു മാസം കഴിഞ്ഞും ആരോഗ്യ പ്രവർത്തകർ തീർച്ചയായും മൂന്നു ഡോസ് തന്നെ എടുക്കണം.

കടപ്പാട്: ഇന്‍ഫോക്ലിനിക്

കഴിഞ്ഞ ആഴ്ചകളിൽ മലപ്പുറത്ത് നിന്നും തൃശൂര് നിന്നും ഡിഫ്ത്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.സത്യത്തിൽ ഇതൊരു വാർത്ത...

Posted by Info Clinic on Tuesday, January 29, 2019