LiveTV

Live

Health

തുളസിയെന്ന ഔഷധ കലവറ

പനി, ചുമ, ജലദോഷം എന്നിവയെ അകറ്റി നിര്‍ത്താന്‍ തുളസിയില ചവയ്ക്കുന്നത് നല്ലതാണ്

തുളസിയെന്ന ഔഷധ കലവറ

നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ തുളസിയില നല്ലതാണ്. രോഗാണുക്കളോട് പൊരുതുന്ന ആന്‍റിബോഡികളുടെ ഉത്പാദനം കൂട്ടാന്‍ തുളസി സഹായിക്കുന്നു. പനി, ചുമ, ജലദോഷം എന്നിവയെ അകറ്റി നിര്‍ത്താന്‍ തുളസിയില ചവയ്ക്കുന്നത് നല്ലതാണ്. തുളസിയിലയും ഇഞ്ചിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന കഷായം പണ്ടുമുതലേ പനിക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. തുളസിയിലയും തേനും ചേര്‍ത്തുകഴിക്കുന്നത് ചുമയെ അകറ്റാന്‍ നല്ലതാണ്.

തുളസിയെന്ന ഔഷധ കലവറ

തുളസിയിലയില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എ ഉണ്ട്. വിറ്റാമിന്‍ എയുടെ കുറവ് കൊണ്ടുണ്ടാകുന്ന നിശാന്ധത തടയാന്‍ തുളസിക്കാവും. മാനസിക പിരിമുറുക്കം കുറയ്ക്കാനും തുളസിയില സഹായകരമാണെന്ന് പഠനം പറയുന്നു. പല്ലുകളുടെ ആരോഗ്യത്തിനും തുളസിയില നല്ലതാണ്. വായിലെ അണുക്കളെ നശിപ്പിച്ച് വായ്നാറ്റം അകറ്റുന്നു. മലബന്ധം, വിശപ്പില്ലായ്മ എന്നിവയ്ക്കും ഔഷധമായി തുളസിയില ഉപയോഗിക്കാം.

തുളസിയെന്ന ഔഷധ കലവറ

മുഖക്കുരുവിന് പരിഹാരമായി തുളസിയില നീര് പുരട്ടാവുന്നതാണ്. വരട്ടുചൊറി പോലുള്ള ചര്‍മരോഗങ്ങള്‍ക്കും തുളസി നീര് നല്ല മരുന്നാണ്. തുളസിയില ചര്‍മത്തിന് തിളക്കമേകുന്നു. താരനകറ്റാന്‍ തുളസിയില ഇട്ട് തിളപ്പിച്ച വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. മുടികൊഴിച്ചിലും കുറയും.