LiveTV

Live

Health

ഒന്ന് ചിരിക്കൂ... പൊട്ടിപ്പൊട്ടി ചിരിക്കൂ....

ലോക ചിരിദിനമാണ് നാളെ. 1998 ജനുവരി 10 മുതലാണ് ലോകം ചിരിദിനം ആഘോഷിച്ചു തുടങ്ങിയത്.

ഒന്ന് ചിരിക്കൂ... പൊട്ടിപ്പൊട്ടി ചിരിക്കൂ....

ഒരു ചെറുപുഞ്ചിരി എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 2000ത്തിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഒരു ചെറുപുഞ്ചിരി കൈമാറാന്‍ പോലും മടിക്കുന്ന മലയാളികള്‍ക്ക് ആ സിനിമാ പേര് അവരുടെ ഗൃഹാതുരത്വത്തിന്റെ ഭാഗം മാത്രമാണ്. ആ സിനിമ കണ്ട മലയാളികള്‍ എത്രപേരുണ്ടാവും എന്ന കാര്യത്തില്‍തന്നെ സംശയമുണ്ട്.

ഒരു ശരാശരി മലയാളിയെ എപ്പോഴും ആകര്‍ഷിക്കുന്നത് കോമഡി സിനിമകളാണ്.. അല്ലെങ്കില്‍ സിനിമയ്ക്കുള്ളിലെ കോമഡികളാണ്. സംഗീതത്തിനേക്കാള്‍ പ്രാധാന്യം പലപ്പോഴും ചാനലുകള്‍ കോമഡി പരിപാടികള്‍ക്ക് നല്‍കുന്നതിന് പിന്നിലെ താത്പര്യവും അതിന് പ്രേക്ഷകര്‍ കൂടുതലുണ്ട് എന്നതുതന്നെയാണ്. മനസ്സുതുറന്നൊന്ന് ചിരിക്കാനാഗ്രഹിക്കുന്നവരാണ് പലരും. അതിനുള്ള എളുപ്പവഴിയാണ് സിനിമയിലെ കോമഡികളും, ചാനല്‍ കോമഡികളും. പലതും നമ്മളെ പൊട്ടിപൊട്ടിച്ചിരിപ്പിക്കുന്നവ.

ഒന്ന് ചിരിക്കൂ... പൊട്ടിപ്പൊട്ടി ചിരിക്കൂ....

ലോക ചിരിദിനമാണ് നാളെ. 1998 ജനുവരി 10 മുതലാണ് ലോകം ചിരിദിനം ആഘോഷിച്ചു തുടങ്ങിയത്. സമാധാനവും പ്രണയവും ലോകത്ത് പ്രചരിപ്പിക്കുകയെന്നതാണ് ലോകചിരിദിനത്തിന്റെ ലക്ഷ്യം.

ചിരി ആയുസ്സ് വര്‍ധിപ്പിക്കുമെന്നും യൌവനം നിലനിര്‍ത്തുമെന്നും പഴമക്കാര്‍ പറഞ്ഞുപോരുന്ന ഒരു ചൊല്ലാണ്. ആരോഗ്യ സംരക്ഷണത്തിലും ചിരിക്ക് ചെറുതല്ലാത്ത റോളുണ്ട്. ഇതെല്ലാമറിഞ്ഞിട്ടും ചിരിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നിട്ടോ, ചിരിക്കാനായി മാത്രം വലിയ വലിയ തുകകള്‍ ചെലവാക്കി, ലാഫിംഗ് ക്ലബ്ബുകളില്‍ ചേരുന്നു നമ്മള്‍.

ഒന്ന് ചിരിക്കൂ... പൊട്ടിപ്പൊട്ടി ചിരിക്കൂ....

എപ്പോഴും ചിരിക്കുന്നവരെ കണ്ടിട്ടില്ലേ.. എന്തുകൊണ്ടാണ് അവര്‍ക്കതിന് സാധിക്കുന്നത്. അവരുടെ ഉള്ളില്‍ പോസിറ്റീവ് ചിന്തകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.. അവരുടെ മനസ്സിലുള്ള ശുഭാപ്തി വിശ്വാസമാണ് അവരുടെ മുഖത്ത് ചിരി വിരിയിക്കുന്നത്. അവരുടെ മുഖത്ത് സന്തോഷത്തിനൊപ്പം മറ്റൊന്നുകൂടിയുണ്ടാകും, ആത്മവിശ്വാസം. കൂടെ പെട്ടെന്ന് തന്നെ മറ്റുള്ളവരെ ആകര്‍ഷിക്കാനും ഇവര്‍ക്ക് കഴിയും.

ഒന്ന് ചിരിക്കൂ... പൊട്ടിപ്പൊട്ടി ചിരിക്കൂ....

ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ടെന്‍ഷനുകളൊന്നും ഒരു പ്രശ്നമേയല്ല എന്ന ചിന്ത മനസ്സില്‍ നിറയാനും ഈ ചിരി കാരണമാകും. കഴിഞ്ഞില്ല, എപ്പോഴും ചിരിക്കുന്നവര്‍, തനിക്ക് ചുറ്റുമുള്ളവര്‍ക്കും സന്തോഷവും പോസിറ്റീവ് എനര്‍ജിയും നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും.

ശരീരം കുലുങ്ങിയൊന്ന് ചിരിക്കൂ, രക്തയോട്ടം വര്‍ധിക്കട്ടെ.... മുഖസൌന്ദര്യം വര്‍ധിക്കട്ടെ...