LiveTV

Live

Health

ചുമയും കഫക്കെട്ടുമുണ്ടോ? വീട്ടില്‍ തന്നെ പരിഹാരമുണ്ട്..

പൈനാപ്പിളിന്‍റെ എസന്‍സായ ബ്രൊമലെയിന്‍ ചുമയ്ക്ക് ആശ്വാസമേകും.  തേന്‍ തൊണ്ടവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്.

 ചുമയും കഫക്കെട്ടുമുണ്ടോ? വീട്ടില്‍ തന്നെ പരിഹാരമുണ്ട്..

മഞ്ഞുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. പലരും ചുമയും കഫക്കെട്ടും കാരണം വലഞ്ഞിരിക്കുകയാവും. ഈ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്.

പൈനാപ്പിളിന്‍റെ എസന്‍സായ ബ്രൊമലെയിന്‍ ചുമയ്ക്ക് ആശ്വാസമേകും. പൈനാപ്പിള്‍ കഷ്ണങ്ങളായി കഴിക്കുകയോ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ചെയ്യാം.

 ചുമയും കഫക്കെട്ടുമുണ്ടോ? വീട്ടില്‍ തന്നെ പരിഹാരമുണ്ട്..

തേന്‍ തൊണ്ടവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്. നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ തേനും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഒരു സ്പൂണ്‍ തേന്‍ മാത്രമായി കഴിക്കുന്നതും നല്ലതാണ്.

ചുമക്കും കഫക്കെട്ടിനും പുതിനയില നല്ലതാണ്. പുതിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം. പുതിനയിലയിലെ മാന്തോള്‍ ആണ് കഫക്കെട്ടിന് പരിഹാരം നല്‍കുന്നത്.

 ചുമയും കഫക്കെട്ടുമുണ്ടോ? വീട്ടില്‍ തന്നെ പരിഹാരമുണ്ട്..

ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസമേകും. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് വേണം കൊള്ളാന്‍.

ചുക്ക്, ജീരകം, പഞ്ചസാര എന്നിവ സമം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

തുളസിയില ചുമ മാറാന്‍ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക.