LiveTV

Live

Health

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

അതുപോലെ, ബിസ്‌ക്കറ്റ്‌ ഉൾപ്പെടെയുള്ള ബേക്കറി പലഹാരങ്ങൾ ഈ കുഞ്ഞിപ്പൈതങ്ങളെ പരിചയപ്പെടുത്താതിരിക്കുക. നിങ്ങളുണ്ടാക്കുന്ന രുചികളെയാണ്‌ ആ കുഞ്ഞുവയറ്‌ ആദ്യം പരിചയപ്പെടേണ്ടത്‌. 

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന ബേബി ഫുഡുകള്‍ പലരുടെയും വീക്ക്നെസാണ്. കുട്ടിക്ക് വണ്ണം വയ്ക്കും, ഉയരം കൂടും തുടങ്ങിയ അവകാശവാദങ്ങളുമായി ആകര്‍ഷണീയമായ പായ്ക്കറ്റുകളിലിറങ്ങുന്ന ഇത്തരം റെഡിമെയ്ഡ് പൊടികള്‍ എന്തു വില കൊടുത്തും പലരും വാങ്ങുകയും ചെയ്യും. എന്നാല്‍ ഇത്തരം പൊടികള്‍ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റുമെന്നല്ലാതെ യാതൊരു ഫലവും ചെയ്യില്ലെന്ന് ഡോക്ടര്‍ ഷിംന അസീസ് പറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അവശ്യസന്ദർഭങ്ങളിൽ ശിശുരോവിദഗ്‌ധർ നിർദേശിച്ചാലല്ലാതെ കുഞ്ഞിന്‌ ഫോർമുല മിൽക്‌ നൽകിത്തുടങ്ങരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സെക്കൻഡ്‌ ഒപീനിയൻ - 059

കുട്ടി ഉയരം വെക്കാൻ ഒരു റെഡിമെയ്‌ഡ്‌ പൊടി, കുഞ്ഞുവാവ പരസ്യത്തിലെ പോലെ ഗുണ്ടുമണിയാകാൻ മറ്റൊരു പൊടി, ഭക്ഷണത്തിലെ കുറവുകൾ നികത്താൻ വേറൊന്ന്, ഇതൊന്നും പോരാഞ്ഞിട്ട്‌ നേരത്തിന്‌ ഭക്ഷണം കഴിച്ചില്ലേലും വേണ്ടില്ല അവർക്ക്‌ കൊറിക്കാനായി വാങ്ങി വെച്ചിരിക്കുന്ന വൈവിധ്യമാർന്ന സ്‌നാക്കുകളും ! ഇത്‌ കൊണ്ടൊക്കെ വല്ല കാര്യോമുണ്ടോ എന്നാണ്‌ ഇക്കുറി #SecondOpinion താടിക്ക്‌ കൈ കൊടുത്ത്‌ കുത്തിയിരുന്ന്‌ ആലോചിക്കുന്നത്‌.

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

ഇത്തരം ഭക്ഷ്യവസ്‌തുക്കളെ കുറിച്ച്‌ പറയുമ്പോൾ ആദ്യം പറയേണ്ടത്‌ കുഞ്ഞ്‌ ജനിച്ച്‌ ആറുമാസം തികയും മുന്നേ കൊടുത്ത്‌ തുടങ്ങുന്ന പാൽപ്പൊടികളെ കുറിച്ചാണ്‌. ജനിച്ച്‌ ആറുമാസം തികയും വരെ കുഞ്ഞിന്‌ മുലപ്പാൽ മാത്രമേ നൽകാവൂ. നന്നായി മുലയൂട്ടാൻ സ്വകാര്യതയും സ്വസ്‌ഥതയും ഉള്ള, ധാരാളം പ്രൊട്ടീനുള്ള ഭക്ഷണം കഴിക്കുന്ന, ആവശ്യത്തിന്‌ വെള്ളം കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്ന അമ്മക്ക്‌ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിൽ തീർച്ചയായും മുലപ്പാലുണ്ടാകും. ഇവർക്ക്‌ പൊടിപ്പാൽ നൽകുന്നത്‌ വഴി മുലയൂട്ടുന്ന തവണകൾ കുറഞ്ഞ്‌ അമ്മയുടെ പാലിന്റെ ഉൽപാദനം കുറയുകയാണ്‌ ചെയ്യുക. അത്‌ കൊണ്ടു തന്നെ അവശ്യസന്ദർഭങ്ങളിൽ ശിശുരോവിദഗ്‌ധർ നിർദേശിച്ചാലല്ലാതെ കുഞ്ഞിന്‌ ഫോർമുല മിൽക്‌ നൽകിത്തുടങ്ങരുത്‌. മുലപ്പാലിനോട്‌ കിടപിടിക്കാനുള്ള ഗുണമൊന്നും ഇവയ്‌ക്കില്ല. അഥവാ നൽകേണ്ട ആവശ്യമുണ്ടായാൽ തന്നെ, പാക്കറ്റിലെ എഴുത്ത്‌ വായിച്ച്‌ കുഞ്ഞിന്റെ ഭാരമനുസരിച്ച്‌ പൊടിയും തിളപ്പിച്ചാറിയ വെള്ളവും ഉപയോഗിച്ച്‌ വൃത്തിയുള്ള പാത്രത്തിൽ വേണം പാൽപ്പൊടി കലക്കാൻ. ഒരു കാരണവശാലും ഒരിക്കൽ മിക്‌സ്‌ ചെയ്‌ത്‌ ഉണ്ടാക്കിയ പാൽ രണ്ടാമത്‌ ഉപയോഗിക്കാനും പാടില്ല. ആറുമാസമാകും വരെ യാതൊരു കാരണവശാലും കുഞ്ഞിന്‌ കുറുക്കുകൾ നൽകാനും പാടില്ല.

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

ആറുമാസം തികഞ്ഞ ശേഷം വീട്ടിലുണ്ടാക്കി നൽകുന്ന കുറുക്കുകൾക്ക്‌ പകരം പാക്കറ്റിലുള്ള പൊടികളെ ആശ്രയിക്കാമോ? അവ പരസ്യത്തിൽ കാണുന്ന പോലുള്ള ഇഫക്‌ട്‌ നൽകുമോ? പാക്ക്‌ ചെയ്‌ത ബേബിഫുഡ്‌ തയ്യാറാക്കാൻ എളുപ്പമാണ്‌, രുചികരമാണ്‌. തിരക്കുകൾ ഉള്ളവർക്ക്‌ ആശ്രയിക്കാൻ ഉചിതവുമാണ്‌. പക്ഷേ, വീട്ടിൽ ഉണ്ടാക്കുന്ന കുറുക്കുകളേക്കാൾ പ്രത്യേകതയൊന്നും ഇവയ്‌ക്കില്ല. വലിയ വിലയുള്ള ഇവ കുടുംബ ബഡ്‌ജറ്റിനെ തലകുത്തി നിർത്താൻ ശേഷിയുള്ളവയുമാണ്‌. വീട്ടിലുണ്ടാക്കുന്ന രുചികളെ പതുക്കേ കുഞ്ഞിന്‌ പരിചയപ്പെടുത്തേണ്ട 6-12 മാസങ്ങളിൽ ഈ സൂത്രപ്പണി കുറുക്കുകൾ അതിനുള്ള അവസരം കുറയ്‌ക്കാം. സാധാരണ ഉണ്ടാക്കുന്ന റാഗി, നവര, കായപ്പൊടി കുറുക്കുകൾക്കിടയിൽ ഒരു ചേഞ്ചിന്‌ ഈ പൊടികളും വേണമെങ്കിൽ ആവാം. അല്ലെങ്കിൽ ഒരു യാത്രക്കിടയിലോ അമ്മയ്‌ക്ക്‌ ശാരീരികമായി വല്ലായ്‌മകൾ ഉള്ളപ്പോഴോ ഒരു സഹായിയായി ഉപയോഗിക്കാം. അപ്പോഴും മൃഗപ്പാൽ ചേർക്കരുത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, ബിസ്‌ക്കറ്റ്‌ ഉൾപ്പെടെയുള്ള ബേക്കറി പലഹാരങ്ങൾ ഈ കുഞ്ഞിപ്പൈതങ്ങളെ പരിചയപ്പെടുത്താതിരിക്കുക. നിങ്ങളുണ്ടാക്കുന്ന രുചികളെയാണ്‌ ആ കുഞ്ഞുവയറ്‌ ആദ്യം പരിചയപ്പെടേണ്ടത്‌. പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും തന്നെ ഒരു വയസ്സിന്‌ മുൻപ്‌ കുഞ്ഞിന്‌ നൽകി പരീക്ഷിക്കരുത്‌. ഫാസ്‌റ്റ്‌ ഫുഡും ഹോട്ടൽ ഭക്ഷണവും ഇവർക്കുള്ളതല്ല. ഉപ്പ്‌, പഞ്ചസാര എന്നിവയുടെ രുചിയും പരിമിതമാക്കുക. ഈ രണ്ട്‌ രുചികളും നമ്മൾ രുചിക്കുന്നത്‌ വഴി ജീവിതത്തിൽ ശീലമാക്കുന്നവയാണ്‌. എത്ര കുറച്ച്‌ മധുരവും ഉപ്പും കഴിക്കുന്നോ, അത്രയും നല്ലത്‌.

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

ഒരു വയസ്സിന്‌ ശേഷം നൽകുന്ന വർണശബളമായ കുപ്പികളിൽ വരുന്ന പൊടികളുടെ കാര്യമോ? കുപ്പി ഒന്ന്‌ തിരിച്ച്‌ പിടിച്ച്‌ അതിലെ കണ്ടന്റ്‌ എന്താണെന്ന്‌ ഒന്ന്‌ വായിച്ച്‌ നോക്കൂ. ഈ പൊടികളുടെയെല്ലാം അടിസ്‌ഥാന ഘടകം മാൾട്ട്‌ ആണ്‌. 'മുളപ്പിച്ച ധാന്യങ്ങളുടെ പൊടി' എന്ന്‌ തർജ്ജമിച്ചത്‌ വായിക്കാൻ ഒരു സുഖമൊക്കെ കാണുമെന്നത്‌ നേര്‌. പക്ഷേ, മാസ്‌മരികമായ പരസ്യങ്ങളിലെ കിടുകിടിലൻ അവകാശവാദങ്ങളും പാട്ടുകളും കാണുമ്പോൾ 'ഇതെന്തോ വൻ സംഭവമാണ്‌' എന്ന്‌ തോന്നും. കൂടെ, അയൽപക്കത്തെ പുള്ളാർക്കൊക്കെ കൊടുക്കുന്നുണ്ട്‌. അവിടത്തെ ആളുകളൊക്കെ കട്ടക്ക്‌ പ്രൊമോട്ട്‌ ചെയ്യുന്നുമുണ്ട്‌. പിന്നെ, നമ്മളെങ്ങനെ ഒഴിവാക്കും എന്ന സ്‌റ്റാറ്റസ്‌ ചിന്ത കൂടി വരുത്തി വെക്കുന്ന ഒരു തരം ഉപഭോക്‌താവ്‌ സ്‌പെഷ്യൽ അടിമത്തമാണ്‌ ഈ പൊടികളെ നമ്മുടെ അടുക്കളയിലേക്ക്‌ വലതുകാൽ വെച്ച്‌ കയറ്റിക്കുന്നത്‌.

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

സത്യത്തിൽ, ഈ പൊടികളുടെ രുചിക്കപ്പുറം എന്താണ്‌ ഇവയുടെ ഗുണം? ഉള്ളത്‌ പറഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന സന്തുലിതമായ ആഹാരം കഴിക്കുന്ന കുഞ്ഞിന്‌ ഇത്തരത്തിലുള്ള പൊടികൾ ദോഷമാണ്‌ ചെയ്യുക. രുചിക്കൂടുതൽ കൊണ്ട്‌ ഇവ കുഞ്ഞുങ്ങൾ താൽപര്യപ്പെടുന്നത്‌ സ്വാഭാവികം. ഫുഡിൽ കിട്ടാത്തതിന്റെ ഫിൽ ഇൻ ദ ബ്ലാങ്ക്‌സ്‌ ആണെന്നാണല്ലോ പരസ്യത്തിലെ പറച്ചിൽ. സംഭവിക്കുന്നത്‌, പാലിൽ പൊടി കലക്കി കുടിച്ച കുഞ്ഞിന്റെ ഉള്ള വിശപ്പ്‌ കെടും. വേണ്ടത്‌ കൂടി കഴിക്കാതാവും. വളരെ ചെറിയ അളവിൽ കിട്ടേണ്ട പല വൈറ്റമിനുകളും കുഞ്ഞിന്‌ കിട്ടാക്കനിയാവും. കുറേ കാശും ചിലവാകും. അത്ര തന്നെ. ഒഴിവാക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌.

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

ഇനി കുട്ടികളുടെ ജീവശ്വാസമായ ബേക്കറി പലഹാരങ്ങളോ? വലിയ അളവിൽ പഞ്ചസാരയും ഉപ്പും വനസ്‌പതി പോലുള്ള ട്രാൻസ്‌ഫാറ്റും ചേർത്തുണ്ടാക്കുന്ന ഈ പലഹാരങ്ങൾക്ക്‌ രുചിക്കപ്പുറം യാതൊരു ഗുണങ്ങളുമില്ല. കുഞ്ഞുങ്ങളെ കഴിവതും ഇത്‌ കൊടുത്ത്‌ ശീലിപ്പിക്കാതിരിക്കുക. അമിതവണ്ണം മുതൽ പെൺകുട്ടികളിൽ വന്ധ്യതക്ക്‌ പോലും കാരണമായേക്കാവുന്ന പിസിഒഡി വരെ ഈ പലഹാരങ്ങൾ സമ്മാനിക്കാം. ചോക്ലേറ്റ്‌, ഐസ്‌ക്രീം തുടങ്ങിയവയുടേയും ഫലം സമാനമാണ്‌. ഇനി വല്ലപ്പോഴും വാങ്ങി കൊടുക്കുന്നുവെങ്കിൽ നിലവാരമുള്ള കടകളും ബ്രാൻഡുകളും തിരഞ്ഞെടുക്കുക. അത്രയും ദോഷം കുറഞ്ഞ്‌ കിട്ടുമെന്നത്‌ ഒരാശ്വാസം. ചിലവ്‌ കൂടുതലായത്‌ കൊണ്ട്‌ നമ്മളും വാങ്ങികൊടുക്കുന്നതിൽ നിന്ന്‌ പിറകോട്ട്‌ നിൽക്കുമെന്നത്‌ മറ്റൊരാശ്വാസം.

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ...

വാൽക്കഷ്‌ണം : അപ്പോൾ പുറത്ത്‌ നിന്ന്‌ കുടുംബം ഒന്നിച്ച്‌ പോയി കഴിക്കുന്ന ഫുഡോ? അയ്യോ, അത്‌ കൂടി വേണ്ടെന്ന്‌ പറയല്ലേ എന്ന്‌ പറഞ്ഞാണോ കരയാൻ പോണേ? ശ്രദ്ധിക്കൂ കുട്ടീ, വല്ലപ്പോഴുമൊരിക്കൽ പുറത്ത്‌ പൊയ്‌ക്കോളൂ, ഗ്രാൻഡായി കഴിക്കുകയും ചെയ്‌തോളൂ. അത്‌ വൃത്തിയുള്ള, നല്ല ക്വാളിറ്റിയുള്ള ഭക്ഷണം വിളമ്പുന്നിടത്ത്‌ നിന്നാകണം, മറ്റു നേരങ്ങളിലെല്ലാം ആരോഗ്യകരമായ മിതമായ ഭക്ഷണമാകണം കഴിക്കുന്നത്‌, ആഴ്‌ചയിൽ അഞ്ച്‌ ദിവസമെങ്കിലും അര മണിക്കൂർ വീതം വ്യായാമമുണ്ടാകണം, ദിവസവും 2-3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം, മാനസികസമ്മർദ്ദം ആവത്‌ കുറയ്‌ക്കണം... ഇതൊക്കെ ചെയ്‌തിട്ട്‌ നിങ്ങൾ വല്ലപ്പോഴുമൊക്കെ ഒരു നേരം ഇഷ്‌ടള്ളത്‌ ഇഷ്‌ടമുള്ളത്‌ പോലെ കഴിക്കൂ. പരസ്യത്തിൽ പറയുന്നത്‌ പോലെ 'നിബന്ധനകൾക്ക്‌ വിധേയം.' എന്താ പരസ്യം നിങ്ങൾക്ക്‌ ഇഷ്‌ടല്ലേ?