LiveTV

Live

Health

കാണാന്‍ കുഞ്ഞെങ്കിലും കടുകിന്‍റെ ഗുണങ്ങള്‍ ഏറെയാണ്..

പോഷക കലവറയാണ് കടുക്. 100 ഗ്രാം കടുകില്‍ 508 കലോറിയുണ്ടെന്നാണ് കണക്ക്

കാണാന്‍ കുഞ്ഞെങ്കിലും കടുകിന്‍റെ ഗുണങ്ങള്‍ ഏറെയാണ്..

മലയാളികളുടെ കറികളില്‍ കടുകിന് വളരെയേറെ സ്ഥാനമുണ്ട്. കാണാന്‍ കുഞ്ഞനെങ്കിലും വളരെയേറെ ഗുണങ്ങളുണ്ട് കടുകിന്. പോഷകങ്ങളുടെ കലവറയാണ് കടുക്. 100 ഗ്രാം കടുകില്‍ 508 കലോറിയുണ്ടെന്നാണ് കണക്ക്. രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്ന നിയാസിന്‍ കടുകിലുണ്ട്.

കാണാന്‍ കുഞ്ഞെങ്കിലും കടുകിന്‍റെ ഗുണങ്ങള്‍ ഏറെയാണ്..

കടുക് ദഹനം വേഗത്തിലാക്കുന്നു. കടുകിലെ കോപ്പര്‍, അയണ്‍, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങള്‍ ആസ്ത്‍മയെ പ്രതിരോധിക്കുന്നു. കടുകില്‍ നിന്നുള്ള എണ്ണയ്ക്കും ഗുണങ്ങളേറെയുണ്ട്. കൈകാലുകളിലെ മസിലുകള്‍ക്കുണ്ടാകുന്ന വേദന കുറയ്ക്കാന്‍ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാവുന്നതാണ്. നടുവേദന അകറ്റാനും കടുകെണ്ണ പുരട്ടാം.

കാണാന്‍ കുഞ്ഞെങ്കിലും കടുകിന്‍റെ ഗുണങ്ങള്‍ ഏറെയാണ്..

സൌന്ദര്യ സംരക്ഷണത്തിനും കടുക് നല്ലതാണ്. കടുക് അരച്ച് കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നത് ചര്‍മകാന്തി വര്‍ധിപ്പിക്കും. തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയും. കടുക് അരച്ച് മുടിയില്‍ തേച്ച് കുളിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.