LiveTV

Live

Health

തേങ്ങയെക്കുറിച്ച് അറിയാമെങ്കില്‍ തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ചും അറിയണം

ഭാരം കുറക്കാനും,ത്വക്കിനു തിളക്കം വര്‍ദ്ധിപ്പിക്കാനും ബി.പി ക്രമീകരിക്കാനും ദഹനം ക്രമപ്പെടുത്താനും അങ്ങനെ നിരവധി ഗുണങ്ങളുണ്ട് തേങ്ങ വെള്ളത്തിന്

തേങ്ങയെക്കുറിച്ച് അറിയാമെങ്കില്‍ തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ചും അറിയണം

കേരങ്ങളുടെ നാടായ കേരളത്തില്‍ തേങ്ങയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ല. കാരണം നാളികേരം അത്രയധികം നമ്മുടെ ഭക്ഷണ ശീലവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മലയാളിയെ സംബന്ധിച്ചിടത്തോളം തേങ്ങ ഇല്ലാത്ത കറിയോ പലഹാരമോ ചുരുക്കമാണ്. വാഴ പോലെയാണ് തെങ്ങും തെങ്ങില്‍ ഉപയോഗ ശൂന്യമല്ലാത്ത ഒന്നും തന്നെയില്ല. ഇപ്പോള്‍ തന്നെ ഒരു തേങ്ങയെടുത്താല്‍ കാമ്പ്, ചിരട്ട, വെള്ളം എന്നിവ ഉപയോഗ യോഗ്യമാണ്. അതില്‍ തന്നെ തേങ്ങ വെള്ളത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകാന്‍ ഇടയില്ല. പോഷകമൂല്യത്തില്‍ മുന്‍പനാണ് തേങ്ങാ വെള്ളം.

തേങ്ങയെക്കുറിച്ച് അറിയാമെങ്കില്‍ തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ചും അറിയണം

ഭാരം കുറക്കാനും,ത്വക്കിനു തിളക്കം വര്‍ദ്ധിപ്പിക്കാനും ബി.പി ക്രമീകരിക്കാനും ദഹനം ക്രമപ്പെടുത്താനും അങ്ങനെ നിരവധി ഗുണങ്ങളുണ്ട് തേങ്ങവെള്ളത്തിന്. മറ്റു പാനിയങ്ങളെക്കാള്‍ തേങ്ങാവെളളത്തില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. ഡയറ്റു നോക്കുന്നവര്‍ തേങ്ങാവെള്ളം കുടിക്കുന്നതോടെ വിശപ്പു കുറയും വയറു നിറഞ്ഞതായി ഫീല്‍ ചെയ്യും.

തേങ്ങയെക്കുറിച്ച് അറിയാമെങ്കില്‍ തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ചും അറിയണം

മുഖത്തെ കരുവാളിപ്പിനും മുഖക്കുരുക്കള്‍ കുറയാനും തേങ്ങാവെള്ളം നല്ലതാണ്. ദിവസവും കുടിക്കുന്നത് നല്ലൊരു മോയിസ്‌ചൈറസറിന്റെ ഫലം നല്കും. മുഖത്തെ അധിക എണ്ണമയം മാറ്റുന്നു. സ്‌കിന്നിലെ പ്രശ്‌നങ്ങള്‍ മാറ്റുന്നു.തേങ്ങ ചിരകിയത് മുഖത്തു തേച്ചു പിടിപ്പിക്കുന്നതും നിറം വര്‍ദ്ധിക്കാനും മുഖം വ്യത്തിയാകാനും സഹായിക്കും. ഭക്ഷത്തിനു മുമ്പും ശേഷവും ഉള്ള ദഹനപ്രശ‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് തേങ്ങ വെള്ളം. വലിയ അളവിലുളള ഫൈബര്‍ സാന്നിധ്യം ദഹനപ്രശ്‌നങ്ങളെ കുറക്കുന്നു. പഴക്കം ചെന്ന വയറെരിച്ചില്‍ മാറാന്‍ സഹായിക്കുന്നു.

തേങ്ങയെക്കുറിച്ച് അറിയാമെങ്കില്‍ തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ചും അറിയണം

ദീര്‍ഘനേരത്തെ കായിക അദ്ധ്വാനത്തിനു ശേഷവും വ്യായാമങ്ങള്‍ക്കു ശേഷവും ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ധാതുക്കള്‍ വീണ്ടെടുക്കാനായി തേങ്ങാവെള്ളം സഹായകമാണ്. 295 mg പൊട്ടാഷ്യവും 5 mg പ്രക്യതിദത്ത പഞ്ചസാരയുമാണ് ഒരു ഗ്ലാസ് തേങ്ങാവെള്ളത്തില്‍അടങ്ങിയിരിക്കുന്നത്.

തേങ്ങയെക്കുറിച്ച് അറിയാമെങ്കില്‍ തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ചും അറിയണം

വിയര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകള്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുമ്പോള്‍ അത് തടയാന്‍ തേങ്ങാവെള്ളത്തിനാകും. ഇലക്ടോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുളള പാനിയമാണ് തേങ്ങാവെള്ളം. രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്യാന്‍ ഇതിലൂടെ കഴിയുന്നു. കാല്‍ഷ്യം,മഗ്നിഷ്യം,സിങ്ക്,ഇരുമ്പ് എന്നിവയും തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്