LiveTV

Live

Health

മുടി കൊഴിച്ചില്‍ കൊണ്ട് പൊറുതി മുട്ടിയോ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

മുടി കൊഴിച്ചില്‍ തടയുമെന്ന വാദവുമായി നിരവധി ഷാമ്പൂകളും എണ്ണകളും വിപണിയില്‍ ലഭ്യമാണെങ്കിലും ഇവയൊന്നും വാങ്ങി പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. 

മുടി കൊഴിച്ചില്‍ കൊണ്ട് പൊറുതി മുട്ടിയോ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. വിവിധ കാരണങ്ങള്‍ കൊണ്ടാണ് പലര്‍ക്കും മുടി കൊഴിച്ചിലുണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനം, കാലാവസ്ഥയിലുള്ള മാറ്റം, മാനസിക സമ്മര്‍ദ്ദങ്ങള്‍, പോഷകാഹാരക്കുറവ്, ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

മുടി കൊഴിച്ചില്‍ കൊണ്ട് പൊറുതി മുട്ടിയോ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

മുടി കൊഴിച്ചില്‍ തടയുമെന്ന വാദവുമായി നിരവധി ഷാമ്പൂകളും എണ്ണകളും വിപണിയില്‍ ലഭ്യമാണെങ്കിലും ഇവയൊന്നും വാങ്ങി പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മുടി കൊഴിച്ചിലിന് ശമനമുണ്ടാകുമെങ്കിലും തുടര്‍ച്ചയായി ഉപയോഗിച്ചില്ലെങ്കില്‍ വീണ്ടും മുടി കൊഴിയുന്ന വിധത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

മുടി കൊഴിച്ചില്‍ കൊണ്ട് പൊറുതി മുട്ടിയോ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

എന്നാല്‍ അധികം ചെലവുകളില്ലാതെ വീട്ടില്‍ തന്നെ ലഭ്യമാകുന്ന സാധനങ്ങളുപയോഗിച്ച് മുടി കൊഴിച്ചിലിനെ പിടിച്ചുകെട്ടാം. പാര്‍ശ്വഫലങ്ങളുണ്ടാവില്ല എന്നതാണ് ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങളുടെ ഏറ്റവും വലിയ സവിശേഷത. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. മുടി കൊഴിയുന്നത് തടയാന്‍ ഇത് സഹായകമാകും.

മുടി കൊഴിച്ചില്‍ കൊണ്ട് പൊറുതി മുട്ടിയോ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

അരക്കപ്പ് തൈരില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ഉലുവ അരച്ച് ചേര്‍ക്കുക. അല്‍പം കട്ടിയായ ഈ മിശ്രിതം ഒരു ബ്രഷുപയോഗിച്ച് മുടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാമ്പൂ ഉപയോഗിക്കാം. വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 5 എന്നിവയാല്‍ സമ്പുഷ്ടമാണ് ഉലുവ. ഇത് മുടിക്കും അത്യന്തം ആവശ്യമായ ഘടകങ്ങളാണ്.

മുടി കൊഴിച്ചില്‍ കൊണ്ട് പൊറുതി മുട്ടിയോ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

അല്‍പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെയുള്ള മുടി വളര്‍ച്ചക്ക് സഹായകമാണ്.