LiveTV

Live

Health

രുചി കൂട്ടാന്‍ മാത്രമല്ല.. മരുന്നാണ് മല്ലിയില

വിറ്റാമിൻ സി, വിറ്റാമിന്‍ കെ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കരോട്ടിൻ എന്നിവയെല്ലാം മല്ലിയിലയിലുണ്ട്.

രുചി കൂട്ടാന്‍ മാത്രമല്ല.. മരുന്നാണ് മല്ലിയില

കറികള്‍ക്ക് രുചി കൂട്ടാന്‍ ചേര്‍ക്കുന്ന മല്ലിയില ചില്ലറക്കാരനല്ല. വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും കലവറയാണ്. വിറ്റാമിൻ സി, വിറ്റാമിന്‍ കെ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കരോട്ടിൻ എന്നിവയെല്ലാം മല്ലിയിലയിലുണ്ട്.

രുചി കൂട്ടാന്‍ മാത്രമല്ല.. മരുന്നാണ് മല്ലിയില

ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും കരളിന്റെ സുഗമമായ പ്രവർത്തനത്തിനും മല്ലിയില ഏറെ സഹായകമാണ്. മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹ രോഗികളെ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറച്ച് വണ്ണം കുറയ്ക്കാനും മല്ലിയില നല്ലതാണ്.

രുചി കൂട്ടാന്‍ മാത്രമല്ല.. മരുന്നാണ് മല്ലിയില

മല്ലിയില ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു. മല്ലിയിലയിലെ വിറ്റാമിന്‍ കെയുടെ സാന്നിധ്യം അൾഷിമേഴ്സിനെ ഒരുപരിധി വരെ തടയുന്നു. മല്ലിയിലയിലെ അയണ്‍ വിളര്‍ച്ച തടയുന്നു. വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാൻ വളരെ നല്ലതാണ് മല്ലിയില.

രുചി കൂട്ടാന്‍ മാത്രമല്ല.. മരുന്നാണ് മല്ലിയില

ആര്‍ത്തവകാല വേദന തടയാന്‍ ഇളംചൂട് വെള്ളത്തില്‍ മല്ലിയിലയും പഞ്ചസാരയും ചേര്‍ത്ത് കുടിക്കാം. മല്ലിയില മഞ്ഞളുമായി ചേര്‍ത്ത് പുരട്ടിയാല്‍ മുഖക്കുരു തടയാം.