LiveTV

Live

Health

ചൊറിയുമെങ്കിലും ചേമ്പ് ചില്ലറക്കാരനല്ല

ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ‍ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്

 ചൊറിയുമെങ്കിലും ചേമ്പ് ചില്ലറക്കാരനല്ല

കപ്പയെ പോലെ തന്നെ മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചേമ്പ്. മറ്റു കിഴങ്ങു വർഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്. ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ‍ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു.

ചേമ്പിന്റെ ഗുണങ്ങള്‍

അകാല വാർദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന് . ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങിയവയാണ് വാർദ്ധക്യത്തെ തടയുന്ന ഘടകങ്ങൾ. ചേമ്പിൽ ധാരാളം കാർബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയേറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.

 ചൊറിയുമെങ്കിലും ചേമ്പ് ചില്ലറക്കാരനല്ല

വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനെയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു.വിറ്റാമിൻ സി, എ യും ചേമ്പിൽ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികാരോഗ്യവും സംരക്ഷിക്കുന്നു ഇത്. കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാഘാതത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു.

 ചൊറിയുമെങ്കിലും ചേമ്പ് ചില്ലറക്കാരനല്ല

ചേമ്പ് കൃഷി

സാധാരണയായി ഇടവിളയായിട്ടാണ് ചേമ്പ് കൃഷി ചെയ്യുന്നത്.നട്ട് 5-6 മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാം. നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിയ്ക്കു ഏറ്റവും അനുയോജ്യം. മെയ് - ജൂണ്‍ മാസങ്ങളാണ് ചേമ്പു കൃഷി തുടങ്ങുന്നതിനു ഏറ്റവും അനുയോജ്യം. നനവുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം.മാതൃകിഴങ്ങുകളും പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം.

വിവിധ ഇനം ചേമ്പുകള്‍

പല പ്രദേശങ്ങളിലും പലയിനങ്ങളാണ് കൃഷി ചെയ്യുന്നത്. കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്ത കണ്ണന്‍, വെളുത്ത കണ്ണന്‍, താമരകണ്ണന്‍, വെട്ടത്തു നാടന്‍, വാഴചേമ്പ്, കരിച്ചേമ്പ്, ശീമചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇവ കൂടാതെ അത്യുല്പാദനശേഷിയുള്ള ശ്രീരശ്മി, ശ്രീ പല്ലവി എന്നീ ഇനങ്ങളുമുണ്ട്.