ഇവ ശീലമാക്കൂ, സന്ധി വേദനക്ക് ആശ്വാസം നേടൂ...
മുമ്പ് പ്രായമായവരിലാണ് വാതം, സന്ധിവേദന തുടങ്ങിയവ വ്യാപകമായി കണ്ടിരുന്നത്. പക്ഷെ ഇന്ന് സന്ധിവേദന പുതുതലമുറക്കാര്‍ക്കും വലിയ ഭീഷണിയായി മാറിയിട്ടിണ്ട്.

ഇന്ന് നല്ലൊരു വിഭാഗം ജനങ്ങളും സന്ധിവാതം കൊണ്ടുള്ള വേദന കൊണ്ട് പ്രയാസമനുഭവിക്കുന്നവരാണ്. മാറിയ ഭക്ഷണരീതികള്‍, വ്യായാമമില്ലായ്മ, മരുന്നുകളുടെ അമിതോപയോഗം എന്നിവയൊക്കെയാണ് ഇതിലേക്ക് നയിക്കുന്ന കാരണങ്ങള്‍. മുമ്പ് പ്രായമായവരിലാണ് വാതം, സന്ധിവേദന തുടങ്ങിയവ വ്യാപകമായി കണ്ടിരുന്നത്. പക്ഷെ ഇന്ന് സന്ധിവേദന പുതുതലമുറക്കാര്‍ക്കും വലിയ ഭീഷണിയായി മാറിയിട്ടിണ്ട്.

സോഡിയത്തിന്റെ ചെറുകണികകള്‍, സന്ധികള്‍ തമ്മില്‍ കൂടിചേരുന്ന ഭാഗങ്ങളില്‍ (മുഖ്യമായും കണങ്കൈ, തോള്, പെരുവിരല്‍, ചെവിയുടെ കീഴ്ഭാഗം) ഉറഞ്ഞ് നില്‍ക്കുകയും രക്തചംക്രമണത്തെ തടസപ്പെടുത്തുകയും തന്മൂലം സന്ധികള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരികയും പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യുന്നു. സന്ധിവേദന പെട്ടെന്നാണ് ഒരാളില്‍ ബാധിക്കുന്നത്. ആ വേദന പത്ത് ദിവസം വരെ നിലനില്ക്കുകയും ചെയ്യുന്നു.
ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കൂ; സന്ധിവേദനയില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാം:
- മാംസം (കരള്‍, കിഡ്നി, തലച്ചോറ് എന്നിവയും ഉള്‍പ്പെടും)
- മദ്യം (ശീതള പാനീയങ്ങള്‍, അമിത അളവില്‍ പഞ്ചസാര അടങ്ങിയ സോഡ എന്നിവയും ഉള്‍പ്പെടും)
- സംസ്കരിച്ച കാര്‍ബോ ഹൈഡ്രേറ്റ് (ബ്രെഡ്, കേക്ക്, ചോറ്, പഞ്ചസാര, ബിസ്ക്കറ്റ്)
- ചിപ്സ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍
- തണുപ്പിച്ച ഭക്ഷണങ്ങള്‍
- മല്‍സ്യം, ഞണ്ട്, ചെമ്മീന്‍
- ഫ്രൂക്ടോസ് അടങ്ങിയ പഞ്ചസാര ലായനി
- യീസ്റ്റ്

സന്ധിവേദനയുള്ളപ്പോള് അമിതാളവില്‍ പ്യൂരിനടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനു പകരം ഉപയോഗം ക്രമീകരിക്കുകയാണ് വേണ്ടത്. പ്യൂരിന്‍ പൂര്ണ്ണാളവില് ഉപേക്ഷിക്കുന്നതും ശരീരത്തിന് നല്ലതല്ല.
ഒലിവ്, നാരങ്ങ, റോസ്മേരി, അവൊക്കാഡോ എന്നിവയില്‍ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നത് സന്ധികളില്‍ അടിഞ്ഞ്കൂടിയിരിക്കുന്ന യൂറിക് ആസിഡ് അലിഞ്ഞു പോവുന്നതിനും തന്മൂലം സന്ധികളുടെ പ്രവര്‍ത്തനം സുഗമമാകാനും സഹായിക്കുന്നു. കൂടാതെ വേദനയുള്ള ഭാഗത്ത് ഇത്തരം എണ്ണയുപയോഗിച്ച് മസാജ് ചെയ്യുന്നത് സന്ധികള്‍ക്കും ഒരുപോലെ ചര്‍മ്മത്തിനും ഗുണകരമാണ്.