LiveTV

Live

Health

‘മത്തങ്ങ കഴിക്കൂ, തടി കുറക്കാം’ മത്തങ്ങയുടെ 5 ആരോഗ്യഗുണങ്ങള്‍..

അമേരിക്ക, ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കൊപ്പം തന്നെ മത്തങ്ങയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഉൽപാദകരാണ് ഇന്ത്യയും. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പച്ചക്കറി കൂടിയാണ് മത്തന്‍.

‘മത്തങ്ങ കഴിക്കൂ, തടി കുറക്കാം’ മത്തങ്ങയുടെ 5 ആരോഗ്യഗുണങ്ങള്‍..

എല്ലാവര്‍ക്കും വളരെ പരിചിതമായ പച്ചക്കറി ഇനമാണ് മത്തന്‍ എന്ന മത്തങ്ങ. വൃത്താകൃതിയില്‍ ഉരുണ്ടിരിക്കുന്ന മത്തങ്ങ ഉപയോഗിച്ച് നിരവധി തരം രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറി കൂടിയാണ് മത്തന്‍. കറികൾ, സൂപ്പ്, കബാബുകൾ തുടങ്ങി ഹല്‍വയും ജാമും വരെ മത്തങ്ങ ഉപയോഗിച്ച് ഉണ്ടാക്കാം.

അമേരിക്ക, ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കൊപ്പം തന്നെ മത്തങ്ങയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഉൽപാദകരാണ് ഇന്ത്യയും. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പച്ചക്കറി കൂടിയാണ് മത്തന്‍. പോഷകാഹാരത്തിന്റെ കാര്യത്തിലും മത്തങ്ങ വളരെ മുന്നിലാണ്.

മത്തന്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കൊളസ്ട്രോൾ, സോഡിയം, കൊഴുപ്പ് എന്നിവയെല്ലാം ഒഴിവാക്കാം. ഇതാണ് മത്തങ്ങ കഴിക്കുന്നതിലൂടെ ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നത്. മത്തന്റെ പൾപ്പ്, വിത്ത്, സീഡ് ഓയിൽ എന്നിവയെല്ലാം ഉപയോഗപ്രദമാണ്.

‘മത്തങ്ങ കഴിക്കൂ, തടി കുറക്കാം’ മത്തങ്ങയുടെ 5 ആരോഗ്യഗുണങ്ങള്‍..

മത്തങ്ങ കഴിക്കൂ, തടി കുറക്കാം

ഭാരം കുറക്കുന്നതിനായി ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ കുറവ് വരുത്തുക എന്നതിനേക്കാള്‍, കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവ് ശ്രദ്ധിക്കുകയാണ് വേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലും കലോറി കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്തുകയാണെങ്കിൽ അത് വിശപ്പും ഭാരവും നിയന്ത്രിക്കും.

1. കുറഞ്ഞ കലോറി

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ(യു.എസ്.ഡി.എ) വിവരപ്രകാരം 100 ഗ്രാം അസംസ്കൃത മത്തങ്ങയുടെ 26 ഗ്രാം മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. അതിനാല്‍ മത്തങ്ങ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് കുറഞ്ഞ അളവിലുള്ള കലോറിയിൽ ധാരാളം പോഷകാഹാരം ലഭിക്കും.

2. ഉയർന്ന ഫൈബർ

യു.എസ്.ഡി.എയുടെ കണക്ക് അനുസരിച്ച് 100ഗ്രാം മത്തങ്ങയില്‍ 0.5ഗ്രാം ആണ് ഫൈബർ. ദഹനസംബന്ധമായ ആരോഗ്യം സംരക്ഷിക്കാൻ ഈ ഫൈബര്‍ സഹായിക്കും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനുമാവും. ഇടക്കിടെ ലഘു ഭക്ഷണം കഴിക്കുന്ന ശീലം ഇതിലൂടെ ഇല്ലാതാക്കാം.

‘മത്തങ്ങ കഴിക്കൂ, തടി കുറക്കാം’ മത്തങ്ങയുടെ 5 ആരോഗ്യഗുണങ്ങള്‍..

3. വ്യായാമ ശേഷം കഴിക്കാം

മത്തങ്ങയില്‍ വലിയ അളവിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം വ്യായാമ ശേഷം പേശികളുടെ വീണ്ടെടുപ്പിന് സഹായിക്കുന്നു. ഒരു 100 ഗ്രാം മത്തങ്ങയിൽ അടങ്ങിയിരിക്കുന്നത് 340 മി.ഗ്രാം പൊട്ടാസ്യമാണ്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.

4. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

മത്തങ്ങയിലുള്ള വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ എന്നിവയുടെ സാന്നിദ്ധ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കും. നല്ല ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം ശരീരഭാരം കുറയ്ക്കാൻ അനിവാര്യമാണ്.

5. സമ്മർദ്ദങ്ങളെ അതിജീവിക്കാം

മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കരുത്ത് നല്‍കും. സമ്മർദ്ദങ്ങളെ നേരിടാന്‍ സഹായിക്കുന്ന ഒരു സ്വാഭാവിക 'മൂഡ് ബൂസ്റ്റർ' ആയാണ് ഈ അമിനോ ആസിഡ് കണക്കാക്കപ്പെടുന്നത്.