LiveTV

Live

Health

പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് കുഞ്ഞ് ജനിച്ചോ; ബുദ്ധിവികാസത്തിനുള്ള ഏക മരുന്ന് മുലപ്പാല്‍ മാത്രം

പ്രസവതീയതിക്ക് വളരെ നേരത്തെ ജനിക്കുന്ന കുട്ടികള്‍ പഠനത്തിലും ചിന്തയിലുമൊക്കെ പിറകിലാകാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി മുലയൂട്ടി ഈ അവസ്ഥയെ മറികടക്കാമെന്ന് വിദഗ്ധര്‍

പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് കുഞ്ഞ് ജനിച്ചോ; ബുദ്ധിവികാസത്തിനുള്ള ഏക മരുന്ന് മുലപ്പാല്‍ മാത്രം

മുലപ്പാലിലൂടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന പോഷണത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല, അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പൂര്‍ണവളര്‍ച്ചയെത്തുമുമ്പ് ജനിച്ച കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് മുലപ്പാലാണ് ഏറ്റവും നല്ല മരുന്ന് എന്ന പഠനമാണ് മുലപ്പാലിന്റെ ഔഷധഗുണത്തിന് തെളിവായി ഇപ്പോള്‍ ഏറ്റവുമവസാനം പുറത്തുവന്നിരിക്കുന്നത്. പ്രസവതീയതിക്ക് വളരെ നേരത്തെ ജനിക്കുന്ന കുട്ടികള്‍ പഠനത്തിലും ചിന്തയിലുമൊക്കെ പിറകിലാകാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി മുലയൂട്ടി ഈ അവസ്ഥയെ മറികടക്കാന്‍ കുട്ടികളെ സഹായിക്കാന്‍ കഴിയുക അമ്മമാര്‍ക്കാണെന്നും വിദഗ്ധര്‍ പറയുന്നു. 47 കുട്ടികളിൽ നിന്ന് എംആർഐ ബ്രെയിൻ സ്കാനിംഗ് നടത്തി എഡ്വിൻബർഗ് സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്. ന്യൂറോ ഇമേജ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വളര്‍ച്ച പൂര്‍ത്തിയാകാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കണമെന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതുതന്നെ കൃത്യമായി മുലയൂട്ടുക എന്നതാണെന്നും അതുവഴി കുട്ടികളുടെ തലച്ചോറിന്റെ വികസനമാണ് നടക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു പഠനത്തിന് നേതൃത്വം നല്‍കിയ ജെയിംസ് ബോഡ്മാന്‍. ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടികളാണെങ്കിലും ഫോര്‍മുല മില്‍ക്ക് നല്‍കുന്നതിന് പകരം മുലപ്പാല്‍ തന്നെ നല്‍കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. കുഞ്ഞ് കൃത്യമായ ശരീരഭാരത്തിലേക്കെത്താന്‍ ഫോര്‍മുല മില്‍ക്ക്, നിര്‍ദേശിക്കുന്നത് സാധാരണ പതിവാണ്.