LiveTV

Live

Health

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കുക!

അതുകൊണ്ടുതന്നെ ജനിച്ചു ഒരു 6 മണിക്കൂർ നേരത്തേക്കെങ്കിലും കുഞ്ഞിനെ കുളിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

 കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കുക!

മലയാളികളെ സംബന്ധിച്ചിടത്തോളം ദിവസേനെയുള്ള കുളി നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുട്ടികളുടെ കാര്യമാണെങ്കില്‍ പറയുകയെ വേണ്ടാ.നവജാത ശിശുക്കളെ അത്ര വൃത്തിയായിട്ടാണ് നമ്മള്‍ നോക്കുന്നത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന കാര്യത്തില്‍ മുത്തശ്ശിമാര്‍ക്ക് കൃത്യമായ ധാരണയുണ്ടെങ്കിലും ഇന്നത്തെ അമ്മമാര്‍ക്ക് അത്ര അറിവ് പോരാ. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ ചില അബദ്ധധാരണകളുമുണ്ട്.

1. കുട്ടി ജനിച്ചയുടനെ വെള്ളംകൊണ്ട് കഴുകാതിരിക്കുക

കുഞ്ഞു ജനിക്കുമ്പോൾ അവരുടെ ദേഹത്ത് ഒരു വെള്ളനിറത്തിലുള്ള ആവരണം ഉണ്ടാകും. ഇതിനെ വെർനിക്സ് എന്നാണ് പറയുന്നത്. ജനിച്ചയുടനെ ഇത് കഴുകിക്കളയുന്നതു എല്ലാ മാതാപിതാക്കളുടെയും പതിവാണ്. എന്നാൽ ഇത് കുഞ്ഞിനെ എത്രത്തോളം സംരക്ഷിക്കുന്നു എന്ന് നമ്മളാരും മനസിലാക്കുന്നില്ല. അതുകൊണ്ടുതന്നെ ജനിച്ചു ഒരു 6 മണിക്കൂർ നേരത്തേക്കെങ്കിലും കുഞ്ഞിനെ കുളിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞ് അമ്മയുടെ വയറ്റിൽ നിന്നും വേറൊരു ചുറ്റുപാടിലേക്കു വരുന്നതുകൊണ്ട് ഈ ആവരണം കുഞ്ഞിന്റെ ശരീരത്തിനും ചർമ്മത്തിനും സംരക്ഷണം നൽകും.

2. എപ്പോഴും കുളിപ്പിക്കേണ്ട

വളരെ അധികം മൃദുവായ ചർമ്മമാണ് കുഞ്ഞുങ്ങളുടേത്. അതുകൊണ്ടു ഇടയ്ക്കിടെ കുളിപ്പിക്കുന്നത് അവരുടെ ചർമ്മത്തിന് ദോഷമായി വരും. കുഞ്ഞുങ്ങളെ എല്ലായ്പ്പോഴും കമ്പിളി കൊണ്ട് പുതപ്പിച്ചു കിടത്തുന്നതും ഇത്‌കൊണ്ടുതന്നെയാണ്. വല്ലപ്പോഴും രാത്രികളിൽ കുളിപ്പിക്കാം പക്ഷെ എല്ലാ രാത്രികളിലും ഇത് പതിവാക്കേണ്ട. നവജാത ശിശുക്കളെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം കുളിപ്പിച്ചാൽ മതിയാകും. ഡയപ്പെർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

3. ബേബി പ്രൊഡക്ടസ് അധികം വേണ്ടാ

കുഞ്ഞിനെ കുളിപ്പിക്കാനും വൃത്തിയാക്കാനും ഉള്ള സോപ്പുകളും മസ്സാജ് ചെയ്യാനുള്ള ബേബി ഓയിലുകളും അങ്ങനെ നീളുന്ന ഉത്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭ്യമാണ്. എന്നാൽ അതിൽ നിന്ന് നല്ലതു തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ , ചില ഉത്പന്നങ്ങൾ കുഞ്ഞിന്റെ ചർമത്തിന് അലർജി വരാൻ കാരണമാകും. അതുകൊണ്ടു വാങ്ങുന്നത് സോപ്പ് ആയാലും ഓയിൽ ആയാലും ഗുണനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യം ആണ്. കുഞ്ഞിന് വേണ്ടി ഒരുപാട് ബ്യൂട്ടി പ്രൊഡക്ടസ് ഇപ്പോൾ തന്നെ ആവശ്യം ഇല്ല. ഒരു മോയ്സചറൈസറും ക്ലെൻസറും മാത്രമാണ് കുഞ്ഞുങ്ങൾക്ക് അത്യാവശ്യമായി വേണ്ടത്. പെർഫ്യൂം പോലുള്ള വസ്തുക്കൾ പരമാവതി കുഞ്ഞുങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുക.

4. ഒരു പാട് ചൂടുള്ള വെള്ളവും വേണ്ടാ

കുഞ്ഞുങ്ങളുടെ ചർമം വളരെയേറെ മൃദുവായതിനാൽ വളരെ ചൂടുള്ളതും തണുപ്പുള്ളതും ആയ വെള്ളം കൊണ്ട് കുളിപ്പിക്കാതിരിക്കുക. അത് ചർമ്മത്തിൽ തടിപ്പും തിണർപ്പും വരാൻ സാധ്യതയുണ്ട്. ഇളം ചൂടുവെള്ളത്തിൽ കഴുകുന്നതായിരിക്കും നല്ലത്!

5. കുഞ്ഞിന്റെ പൊക്കിൾ ഉന്തിനിൽക്കുകയോ തടിച്ചുനിൽക്കുകയോ ചെയ്യുന്നുണ്ടോ - പേടിക്കേണ്ട..

കുഞ്ഞുങ്ങളുടെ പൊക്കിൾകൊടി കൊഴിയുന്നതുവരെ ഒന്ന് ക്ഷെമിച്ചാൽ മാത്രം മതി. കുഞ്ഞുങ്ങളുടെ മുത്തശ്ശിമാർക്ക് ഈ കാര്യത്തിൽ അതികം ഭയം ഉണ്ടാവില്ല , കാരണം അവർ പരിചയസമ്പന്നരാണ്. പൊക്കിൾകൊടി കൊഴിഞ്ഞു പോയതിനുശേഷം മെല്ലെ ചെറുചൂടുവെള്ളത്തിലോ ടിഷ്യു പേപ്പർ കൊണ്ടോ മെല്ലെ തുടച്ചുകൊടുക്കാം. കുറച്ചുകൂടെ കഴിയുമ്പോൾ കുളിപ്പിക്കുന്ന സമയത്തു നന്നായി അമർത്തി ഉഴിഞ്ഞുകൊടുക്കുന്നതും നല്ലതാണു പതിയെ പൊക്കിൾ സാധാരണരീതിയിൽ ആയിക്കൊള്ളും.