LiveTV

Live

Health

കൗമാരക്കാരെ മാനസിക രോഗങ്ങള്‍ക്കടിമകളാക്കുന്നതെന്ത്?

ഉയർന്ന വിദ്യാഭ്യാസം നേടുന്നതും നിലവാരമുള്ള ജോലി കരഗതമാക്കുന്നതുമൊക്കെ നല്ല കാര്യം തന്നെയാണ്. എന്നാൽ അതിന് വലിയ വില കൊടുക്കേണ്ടിവന്നാലോ?

കൗമാരക്കാരെ മാനസിക രോഗങ്ങള്‍ക്കടിമകളാക്കുന്നതെന്ത്?

ഉന്നത വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലിയും ജീവിതലക്ഷ്യമായി കൊണ്ടുനടക്കുന്നവരാണ് പുതിയ തലമുറയിലെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും. സമൂഹത്തിനിടയിൽ നിലയും വിലയും ഉണ്ടാക്കാനുള്ള കഷ്ടപ്പാടുകൾ കുഞ്ഞുന്നാളിലേ തുടങ്ങേണ്ടിവരുന്നവരാണ് മിക്കവരും. അതിനൊക്കെ പുറമെ, ആളുകളുടെ തുടർച്ചയായ ചോദ്യങ്ങളും ഉപദേശങ്ങളും അസഹ്യമാകുമ്പോൾ ഇഷ്ടപ്പെടാത്ത മേഖലകളിലേക്ക് വീട്ടുകാരുടെ നിർബന്ധം കാരണം തിരിയേണ്ടി വരുന്നവരും ധാരാളം. പ്രതീക്ഷകൾക്കൊത്തുയരാനുള്ള അധ്വാനം അതികഠിനമായ സാഹസം തന്നെയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ മത്സരത്വര കൂടുതലുള്ള ഇക്കാലത്ത്.

കൗമാരക്കാരെ മാനസിക രോഗങ്ങള്‍ക്കടിമകളാക്കുന്നതെന്ത്?

ഉയർന്ന വിദ്യാഭ്യാസം നേടുന്നതും നിലവാരമുള്ള ജോലി കരഗതമാക്കുന്നതുമൊക്കെ നല്ല കാര്യം തന്നെയാണ്. എന്നാൽ അതിന് വലിയ വില കൊടുക്കേണ്ടിവന്നാലോ? പഴയ തലമുറയിലെ ആളുകൾ അനുഭവിച്ചിരുന്നതിനേക്കാൾ കൂടുതൽ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ആത്മഹത്യാപ്രവണതയുമൊക്കെ പ്രകടിപ്പിക്കുന്നുണ്ട് പുതിയ തലമുറ. ഇതിന് പല കാരണങ്ങളും പറയപ്പെടുന്നുണ്ടെങ്കിലും ഒന്നും കൃത്യമല്ല. എന്നാൽ, ചെറുപ്പത്തെ മാനസിക രോഗങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന യഥാർത്ഥ വില്ലനെ കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടനിൽ നടന്ന ഒരു പഠനം.

പെർഫെക്ഷനിസമാണ് കൗമാരങ്ങളെ മാനസിക രോഗികളാക്കുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. എന്നുവെച്ചാൽ, ഉന്നത വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലിക്കും വേണ്ടിയുള്ള അത്യധ്വാനവും പ്രതീക്ഷകൾക്കൊത്തുയരാനുള്ള കഷ്ടപ്പാടും ചെറുപ്പക്കാരെ മാനസിക രോഗികളാക്കുന്നു എന്ന് ചുരുക്കം.

പെർഫെക്ഷനിസമാണ് കൗമാരങ്ങളെ മാനസിക രോഗികളാക്കുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. എന്നുവെച്ചാൽ, ഉന്നത വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലിക്കും വേണ്ടിയുള്ള അത്യധ്വാനവും പ്രതീക്ഷകൾക്കൊത്തുയരാനുള്ള കഷ്ടപ്പാടും ചെറുപ്പക്കാരെ മാനസിക രോഗികളാക്കുന്നു എന്ന് ചുരുക്കം. ബ്രിട്ടീഷ് ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനഫലം സൈക്കോളജിക്കൽ ബുള്ളറ്റിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1980കൾ മുതൽ അമേരിക്കയിലേയും ബ്രിട്ടനിലേയും കാനഡയിലെയുമൊക്കെ ഗവണ്മെന്റുകളും കമ്പനികളും സൊസൈറ്റികളുമൊക്കെ വ്യക്തികളുടെ വികാസത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി. വശ്യമായ വ്യക്തിത്വവും വിദ്യാഭ്യാസ യോഗ്യതയുമായി ചെറുപ്പക്കാരെ അളക്കാനുള്ള മാനദണ്ഡം. അതോട് കൂടി ഡിഗ്രികൾ വാരിക്കൂട്ടാനും മൾട്ടിനാഷണൽ കമ്പനികളിൽ ജോലി നേടാനുമുള്ള തത്രപ്പാടിലായി പുതിയ തലമുറയിലെ കൗമാരങ്ങളപ്പാടെ. പക്ഷെ, സമൂഹത്തിൽ നിലയും വിലയും നേടിയെടുക്കാൻ അവരോടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.

തങ്ങളുടെ മാതാപിതാക്കൾക്കോ അവരുടെ അച്ഛനമ്മമാർക്കോ ചുമക്കേണ്ടി വരാതിരുന്ന പ്രതീക്ഷകളുടെ അമിതഭാരം ചുമക്കേണ്ടി വന്ന പുതിയ തലമുറ ചെറുപ്പക്കാരും ചെറുപ്പക്കാരികളും മാനസിക രോഗങ്ങൾക്കടിമകളായെന്ന് സാക്ഷ്യപ്പെടുത്തുന്നു ബാത്ത് സർവ്വകലാശാലയിലെ പ്രൊഫസറായ തോമസ് കുറാനും യോർക്ക് സെയിന്റ് സർവ്വകലാശാലയിലെ പ്രൊഫസറായ ആൻഡ്രൂ ഹില്ലും.

സ്വയം മെച്ചപ്പെടാനുള്ള അഭിവാജ്ഞയും സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള പ്രേരണകളും ഒപ്പമുള്ളവരോടുള്ള കിടമത്സരവുമൊക്കെ അടങ്ങുന്നതാണ് പുതിയ തലമുറയെ ബാധിച്ചിട്ടുള്ള പെർഫെക്ഷനിസം. പരിപൂർണ്ണത കരസ്ഥമാക്കുനുള്ള വ്യഗ്രത അവരെ കൊണ്ടെത്തിക്കുന്നത് അമിതമായ ഉത്കണ്ഠയിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും ആത്മഹത്യാപ്രേരണയിലേക്കുമൊക്കെയാണ്.

നാൽപ്പത്തിനായിരത്തിലധികം കോളേജ് വിദ്യാർത്ഥികളെയാണ് പഠനത്തിനായി ഗവേഷകർ ഉപയോഗപ്പെടുത്തിയത്. എല്ലാത്തിലും പെർഫെക്റ്റ് ആകാനുള്ള കൗമാരക്കാരുടെ ത്വര 1989 നും 2016 നുമിടക്ക് 10 മുതൽ 30 ശതമാനം വരെ വര്ധിച്ചതായാണ് പഠനത്തിൽ കണ്ടെത്തിയത്.

യോഗ്യതയളക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെറിറ്റ് സംവിധാനവും ചെറുപ്പക്കാരെ സമ്മർദ്ദത്തിലാക്കുന്നു എന്നാണ് ഗവേഷണഫലം. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും കുഞ്ഞുങ്ങളെ പ്രതിരോധത്തിലാക്കുന്നു. സമൂഹത്തിനിടയിൽ അന്തസ്സുണ്ടാകാൻ വേണ്ടി മക്കളെ ഇരകളാകുന്ന രക്ഷിതാക്കളൊന്നും അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മർദ്ദത്തെകുറിച്ച ബോധവാന്മാരല്ലെന്നത് ദുഃഖകരമാണ്.

എല്ലാത്തിലും പെര്ഫെക്ഷന് വേണ്ടി കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് പരിപൂർണ്ണത എന്നത് വെറും മിത്താണെന്നും അങ്ങനെയൊന്ന് നിലനിൽക്കുന്നില്ല എന്നും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ട്. അല്ലെങ്കിൽ, സമ്മർദ്ദങ്ങൾക്കടിമപ്പെട്ട ഒരു ഭാവി തലമുറയെയായിരിക്കും നമ്മൾ സൃഷ്ടിച്ചെടുക്കുന്നത്.