LiveTV

Live

Health

ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചോക്ലേറ്റിന്റെ ഏഴ് ആരോഗ്യ ഗുണങ്ങള്‍

ചോക്ലേറ്റ് ഉപഭോഗം മൂന്നിലൊന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം

 ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചോക്ലേറ്റിന്റെ ഏഴ് ആരോഗ്യ ഗുണങ്ങള്‍

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പിന്നെ വല്ല ഷുഗറോ മറ്റോ വന്നാല്‍ മെനുവില്‍ നിന്നും മാറ്റിനിര്‍ത്തിയെങ്കിലായി. ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. മധുരത്തിന്റെ കൂട്ടുകാരനാണെങ്കിലും ചോക്ലേറ്റ് കൊണ്ടും ചില ആരോഗ്യ ഗുണങ്ങളുമുണ്ട്. ചോക്ലേറ്റ് ഉപഭോഗം മൂന്നിലൊന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം.

1. ഗർഭധാരണ സമയത്ത് 30 ഗ്രാം ചോക്ലേറ്റ് കഴിക്കുന്നത് ഗർഭസ്ഥ ശിശു സംരക്ഷണത്തിനും വികസനത്തിനും പ്രയോജനം ചെയ്യും എന്നാണ് അറ്റ്ലാന്റയിലെ മാട്രിൺ-ഫെറ്റൽ മെഡിസിൻ സൊസൈറ്റി ഓഫ് 2016 പ്രീണഗൺ മീറ്റിംഗിൽ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2. ഫിറ്റ്നസ് പരിശീലന സമയത്ത് അൽപ്പം ഇരുണ്ട ചോക്ലേറ്റ് ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കും

3. ഇളം നിറം അല്ലെങ്കിൽ പാൽ, ചോക്ലേറ്റ് ഉല്പാദിപ്പിക്കുന്ന കമ്പനികൾ , തങ്ങളുടെ ഉത്പന്നം ആരോഗ്യത്തിന് ഉത്തമമാണെന്ന് അവകാശപ്പെടുന്നു, കാരണം അതിൽ പാൽ , പ്രോട്ടീൻ, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു. കറുത്ത ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർ എടുത്തു പറയുന്നത് ഉയർന്ന ഇരുമ്പിന്റെ അളവും അവയുടെ ആന്റി ഓക്സിഡന്റുകളുടെ അളവുമാണ്.

4.ചോക്ലേറ്റ് കഴിച്ചവരിൽ സ്‌ട്രോക്കിന്റെ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു 22 ശതമാനം കുറവാണ്.

5. ചോക്ളറ്റിന്റെ ആൻറിഓക്സിഡൻറി പ്രത്യേകത ഒരുപാട് ആരോഗ്യ ഗുണങ്ങൾ നല്കും. എത്രത്തോളം കൊക്കോയുടെ അളവ് ചോക്ലേറ്റിൽ കൂടുന്നോ അത്രയും ഗുണവും കൂടും.

6.ചോക്ലേറ്റ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും മറവിരോഗത്തെ തടയുകയും ചെയ്യും.

7. ചോക്ലേറ്റ് കഴിക്കുന്നത് മാനസികപിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.