LiveTV

Live

Health

രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആന്റിബയോട്ടിക്സ് നല്‍കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പഠനം

രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആന്റിബയോട്ടിക്സ് നല്‍കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പഠനം
Summary
കന്നുകാലികള്‍ക്ക് തൂക്കം കൂടാന്‍ വര്‍ഷങ്ങളായി ആന്റി ബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. ഇപ്രകാരം തന്നെയാണ് മനുഷ്യനിലും ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്
രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആന്റിബയോട്ടിക്സ് നല്‍കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പഠനം

മൂന്നോ അതിലധികമോ കോഴ്സ് ആന്റി ബയോട്ടിക് മരുന്നുകള്‍ രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ചെറുപ്പത്തില്‍ തന്നെ പൊണ്ണത്തടിക്ക് കൂടുതല്‍ കാരണമാകുമെന്ന് പഠനം.

കന്നുകാലികള്‍ക്ക് തൂക്കം കൂടാന്‍ വര്‍ഷങ്ങളായി ആന്റി ബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. ഇപ്രകാരം തന്നെയാണ് മനുഷ്യനിലും ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗവേഷകന്‍ ഫ്രാങ്ക് ഇര്‍വിങ് സ്കോട്ട് പറഞ്ഞു. അനിവാര്യ ഘട്ടങ്ങളിലല്ലാതെ ഇവ ഉപയോഗിക്കരുതെന്നും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കളും ഡോക്ടര്‍മാരും രണ്ടു വട്ടം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ നിരവധി ആളുകളുടെ സഹകരണത്തോടെയാണ് രണ്ട് വയസിനും നാലു വയസിനു ഇടുയിലുള്ള കുട്ടികളിലെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടാണ് ഗവേഷണം നടത്തിയത്.

ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്ന കുഞ്ഞുങ്ങളില്‍ അനിയന്ത്രിതമായ ശരീരവണ്ണത്തിന് 1.2 ശതമാനം നേരിട്ടും 25 ശതമാനം അനുബന്ധ ബുദ്ധിമു‌ട്ട് മൂലവും കാരണമാവുന്നുണ്ട്. മൂന്നോ അതിലധികമോ അതിലധികം കോഴ്സ തുടര്‍ച്ചയായി ആന്റിബയോട്ടിക് മരുന്നു കഴിക്കുന്ന കുഞ്ഞുങ്ങളില്‍ ഇതു മൂലമുള്ള പൊണ്ണത്തടിക്കുള്ള സാധ്യതയും കൂടുതലാണ്.

Gastroenterology എന്ന സൈറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.