Top

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

മെയ്​ 12മുതലാണ്​ അവധി ആരംഭിക്കുക. ​

MediaOne Logo

Binu S Kottarakkara

  • Updated:

    2021-05-03 16:12:45.0

Published:

3 May 2021 4:12 PM GMT

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
X

ഒമാനില്‍ സര്‍ക്കാര്‍-സ്വകാര്യ സ്​ഥാപനങ്ങളി​ലെ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മേയ് 12 മുതല്‍ ആണ് ഒമാനില്‍ പൊതു അവധി ആരംഭിക്കുക. പെരുന്നാള്‍ മേയ് 13 വ്യാഴാഴ്ച ആണെങ്കില്‍ 15 വരെയാകും അവധി ലഭിക്കുക. എന്നാൽ പെരുന്നാൾ 14നാണെങ്കിൽ 17വരെ അവധി ലഭിക്കും .18 ചൊവ്വാഴ്ച്ച മുതല്‍ ആകും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ കച്ചവട സ്​ഥാപനങ്ങൾക്ക്​ ഇൗ ദിവസങ്ങളിൽ അനിവാര്യമാണെങ്കിൽ ജീവനക്കാരെ ​ജോലിക്ക്​ പ്രവേശിപ്പിക്കാം. എന്നാൽ ഇവർക്ക്​ പ്രത്യേക നഷ്​ടപരിഹാരം നൽകണമെന്നും മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

TAGS :

Next Story