LiveTV

Live

Gulf

കുവൈത്തിൽ മന്ത്രിസഭ രൂപീകരണം ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്ന്​ റിപ്പോർട്ട്​

പുതിയ മന്ത്രിസഭ ‌ നിലവില്‍ വരാൻ മാർച്ച്​ പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്​ സൂചനകൾ

കുവൈത്തിൽ മന്ത്രിസഭ രൂപീകരണം ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്ന്​ റിപ്പോർട്ട്​

കുവൈത്തിൽ മന്ത്രിസഭ രൂപീകരണം ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്ന്​ റിപ്പോർട്ട്​. പുതിയ മന്ത്രിസഭ ‌ നിലവില്‍ വരാൻ മാർച്ച്​ പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്​ സൂചനകൾ.

പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ ദേശീയ ദിനാഘോഷം കഴിഞ്ഞ്​ മന്ത്രി സഭ രൂപീകരണം സംബന്ധച്ച ചർച്ചകൾ തുടരും. മന്ത്രിസഭ വൈകുന്ന പശ്ചാത്തലത്തിൽ ​ പാർലമെന്‍റ് ഒരു മാസത്തേക്ക്​ അമീറി​ന്‍റെ പ്രത്യേകാധികാരം ഉപയോഗിച്ച്​ സസ്​പെൻഡ്​ ചെയ്​തിരിക്കുകയാണ്​. ഫെബ്രുവരി 18 മുതലാണ്​ മരവിപ്പിച്ചത്. ഈ കാലയളവിനുള്ളിൽ പുതിയ മന്ത്രിസഭ രൂപവത്​കരണം നടക്കേണ്ടതുണ്ട്​. ഒരു ടേമിൽ ഒരു തവണ മാത്രമാണ്​ ഇത്തരത്തിൽ പാർലമെന്‍റ്​ യോഗം മരവിപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നത്​.

കോവിഡ്​ പ്രതിരോധ നടപടികൾ ഉൾപ്പെടെ നിർണായക വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്​ കാവൽ മന്ത്രിസഭയാണ്​. ​പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടം പിടിക്കുമെന്നാണ്​ രാഷ്​ട്രീയ രംഗം ഉറ്റുനോക്കുന്നത്​. 2020 ഡിസംബർ 14ന് അധികാരമേറ്റ​ മന്ത്രിസഭ ​പാർലമെന്‍റ്​ അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു മാസം തികയുന്നതിനു മുമ്പ് രാജി വെച്ചത്.