LiveTV

Live

Gulf

കഴിഞ്ഞ വർഷം ഗൾഫിലെ ജനസംഖ്യ നാല് ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

കോവിഡ് കാലത്ത് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് ജനസംഖ്യ കുറയാൻ കാരണമായത്

കഴിഞ്ഞ വർഷം ഗൾഫിലെ ജനസംഖ്യ നാല് ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വർഷം ഗൾഫിലെ ജനസംഖ്യ നാല് ശതമാനം കുറഞ്ഞതായി പഠന റിപ്പോർട്ട്. കോവിഡ് കാലത്ത് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് ജനസംഖ്യ കുറയാൻ കാരണമായത്. ഒമാനിലാണ് ജനസംഖ്യ ഏറ്റവും കുറഞ്ഞത്.

എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്ങിന്‍റെ പഠന റിപ്പോർട്ടിലാണ് ഗൾഫ് ജനസംഖ്യയിൽ നാല് ശതമാനം കുറവുണ്ടായതായി ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടത് പ്രവാസികളുടെ മടക്കത്തിന് കാരണമായി. ഒമാനും കുവൈത്തും വിദേശ തൊഴിലാളികളെ വെട്ടിച്ചുരുക്കാൻ നടപടിയെടുത്തിരുന്നു. സൗദിയിലേക്ക് നേരിട്ട് വിമാന സർവീസില്ലാത്തതും തിരിച്ചുവരാൻ നിയന്ത്രണങ്ങളുള്ളതും പ്രവാസികളുടെ എണ്ണം കുറയാൻ കാരണമായി. ഈ കുറവുകൾ ഗൾഫ് രാജ്യങ്ങളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഒമാനിൽ 12 ശതമാനമാണ് ജനസംഖ്യ കുറഞ്ഞത്. യു.എ.ഇയിൽ 6.5 ശതമാനം കുറഞ്ഞു.

ദുബൈയിൽ മാത്രം 8.4 ശതമാനം കുറവുണ്ടായി. കുവൈത്തിൽ നാല് ശതമാനം, ബഹ്റൈനിൽ 2.5 ശതമാനം കുറഞ്ഞു. സൗദിയിൽ 2.8 ശതമാനം ജനസംഖ്യ കുറഞ്ഞുവെന്നും എസ് ആൻഡ് പി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതൊരു താൽകാലിക പ്രതിഭാസം മാത്രമാണ്. അടുത്തവർഷത്തോടെ ഗൾഫ് മേഖല ശക്തമായി തിരിച്ചുവരുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു