LiveTV

Live

Gulf

ഇന്ത്യൻ വ്യവസായി ബി.ആർ ഷെട്ടിയുടെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കാൻ യു.കെ കോടതിയുടെ ഉത്തരവ്

ഷെട്ടിക്ക് പുറമെ മലയാളിയും എൻ.എം.സി ഹെൽത്ത്കെയർ മുൻ സി.ഇ.ഒയുമായ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സ്വത്തുകളും മരവിപ്പിക്കാനാണ് കോടതി നിർദേശം

ഇന്ത്യൻ വ്യവസായി ബി.ആർ ഷെട്ടിയുടെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കാൻ യു.കെ കോടതിയുടെ ഉത്തരവ്

ഇന്ത്യൻ വ്യവസായി ബി.ആർ ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിക്കാൻ യു.കെ കോടതിയുടെ ഉത്തരവ്. അബൂദബി കൊമേഴ്സ്യൽ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെട്ടിക്ക് പുറമെ മലയാളിയും എൻ.എം.സി ഹെൽത്ത്കെയർ മുൻ സി.ഇ.ഒയുമായ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സ്വത്തുകളും മരവിപ്പിക്കാനാണ് കോടതി നിർദേശം.

ബി.ആർ ഷെട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നേരത്തെ ദുബൈ, ഇന്ത്യൻ കോടതികൾ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ വിധികളിൽ പ്രശാന്ത് മങ്ങാട്ടിന്‍റെ സ്വത്തിന്‍റെ കാര്യം പ്രതിപാദിച്ചിരുന്നില്ല. പ്രശാന്തിന്‍റെ പാലക്കാടുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ ഉൾപ്പെടെ ലണ്ടൻ കോടതി വിധി ബാധിക്കുമെന്നാണ് കരുതുന്നത്. ഷെട്ടിയും പ്രശാന്തുമെല്ലാം നിലവിൽ ഇന്ത്യയിലാണ്.

എൻ.എം.സിയുമായി ഏറ്റവുമധികം ഇടപാടുള്ള ബാങ്കാണ് പരാതി നൽകിയിരിക്കുന്ന എ.ഡി.സി.ബി. 400 കോടി ദിർഹമിന്‍റെ ഇടപാടാണ് എ.ഡി.സി.ബിയുമായുള്ളത്. ക്രമക്കേടിന് പിന്നിലെ സൂത്രധാരൻ ഷെട്ടിയാണെന്ന് എ.ഡി.സി.ബിയുടെ പരാതിയിൽ പറയുന്നു. മുൻ മാനേജ്മെന്‍റാണ് ക്രമക്കേട് നടത്തിയതെന്നും ഇതേകുറിച്ച് തനിക്കറിയില്ലെന്നുമുള്ള ഷെട്ടിയുടെ വാദത്തിനെതിരാണ് എ.ഡി.സി.ബിയുടെ നിലപാട്.