കോവിഡ് വ്യാപനം; കുവൈത്തില്‍ രണ്ട് തീവ്രപരിചരണ വാര്‍ഡുകള്‍ കൂടി സജ്ജീകരിച്ചു
പ്രതിദിനം 30 ഓളം രോഗികളെ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാനാണ് ജാബിർ ആശുപത്രിയില്‍ രണ്ട് വാർഡുകൾ കൂടി സ്ഥാപിച്ചത്

കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കുവൈത്തില്‍ രണ്ട് തീവ്രപരിചരണ വാര്‍ഡുകള്‍ കൂടി സജ്ജീകരിച്ചു. പ്രതിദിനം 30 ഓളം രോഗികളെ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാനാണ് ജാബിർ ആശുപത്രിയില്‍ രണ്ട് വാർഡുകൾ കൂടി സ്ഥാപിച്ചത്.
ശൈഖ് ജാബിർ ആശുപത്രി ഡയറക്ടർ ഡോ. നാദിൽ അൽ അവാദി ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രപരിചരണ രോഗികളില്‍ കൂടുതലും പ്രായമായവരും മാറാരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണെന്നും മിക്ക പേരുടെയും നില ഗുരുതരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ 1021 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ഉള്ളത്. അണുബാധ നിരക്ക് ഇരട്ടിയാകുന്നതും കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മറ്റൊരു വൈറൽ തരംഗത്തിന്റെ സൂചനയാണ്.
നൽകുന്നതെന്ന് ജാബിർ ആശുപത്രിയിലെ അനസ്തേഷ്യ, തീവ്രപരിചരണ വിഭാഗം മേധാവി ഡോ. അബ്ദുറഹ്മാൻ അൽ രിഫാഇ പറഞ്ഞു. ജനങ്ങൾ ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.