സൗദി, കുവൈത്ത് യാത്രാ വിലക്ക്; യു.എ.ഇയിൽ കുടുങ്ങി മലയാളികൾ
മടക്കയാത്രക്കുള്ള ടിക്കറ്റിനു പോലും തുകയില്ലാതെ പ്രയാസപ്പെടുകയാണ് ദുരിതപർവം താണ്ടുന്ന യാത്രക്കാർ

സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രാ വിലക്ക് തുടരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ പോലും കഴിയാതെ യു.എ.ഇയിൽ കുടുങ്ങിയ മലയാളികൾ. ഇരു രാജ്യങ്ങളിലേക്കും യാത്ര പുറപ്പെട്ടവർ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. എന്നാൽ മടക്കയാത്രക്കുള്ള ടിക്കറ്റിനു പോലും തുകയില്ലാതെ പ്രയാസപ്പെടുകയാണ് ദുരിതപർവം താണ്ടുന്ന യാത്രക്കാർ.