LiveTV

Live

Gulf

കോവിഡ് വ്യാപനം: ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനം

മുൻകരുതൽ നടപടി പാലിക്കാത്ത പക്ഷം കനത്ത വില തന്നെയൊടുക്കേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് വ്യാപനം: ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനം

ഒമാന്റെ കര അതിർത്തികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒമാന് പുറത്തുള്ള സ്വദേശികൾക്ക് ആവശ്യമെങ്കിൽ കര അതിർത്തികളിലൂടെ പ്രവേശനം അനുവദിക്കും. ഇവർ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൈൻറന് പുറമെ അതിർത്തി ചെക്ക്പോക്സ്റ്റുകളിൽ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ജനുവരി 25 മുതലാണ് ഒമാൻ കര അതിർത്തികൾ അടച്ചത്.

പുതിയ രോഗികൾക്ക് ഒപ്പം, ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നത് ആശങ്കാജനകമാണെന്നും കര അതിർത്തികളുടെ അടച്ചിടൽ തുടരാൻ കാരണമാണെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുൻകരുതൽ നടപടി പാലിക്കാത്ത പക്ഷം കനത്ത വില തന്നെയൊടുക്കേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.