LiveTV

Live

Gulf

ദുബൈ വിസക്ക് ഇ-പരിശോധനാ ഫലം; ഫെബ്രുവരി 14 മുതൽ നടപ്പിൽ വരും

ദുബൈ എമിഗ്രേഷൻ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.

ദുബൈ വിസക്ക് ഇ-പരിശോധനാ ഫലം; ഫെബ്രുവരി 14 മുതൽ നടപ്പിൽ വരും

ദുബൈ വിസക്കായി മെഡിക്കൽ പരിശോധന നടത്തുേമ്പാൾ ഇ- പരിശോധന ഫലം നിർബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ദുബൈ എമിഗ്രേഷൻ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.

മെഡിക്കൽ പരിശോധ നടത്തുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന ലിങ്ക് ജി.ഡി.ആർ.എഫ്.എയിലേക്ക് നേരിട്ട് അയക്കുന്ന രീതിയാണ് നടപ്പിലാക്കുക. നിലവിൽ പേപ്പറിലാണ് പരിശോധന ഫലം ലഭിക്കുന്നത്. ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പറുകളുടെ ഉപയോഗം കുറക്കാനും ഓൺലൈൻ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നടപടി.

2021ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ ഒരു ജീവനക്കാരനും ഉപഭോക്താവും പേപ്പർ ഉപയോഗിക്കേണ്ടി വരില്ല എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നിലവിൽ വർഷത്തിൽ നൂറു കോടി പേപ്പറുകളാണ് സർക്കാർ ഓഫിസുകളിൽ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.