LiveTV

Live

Gulf

ഒമാനിൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി

സുപ്രീം കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമാർക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം പ്രവേശന നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കിയിട്ടുണ്ട്

ഒമാനിൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാനങ്ങൾക്കെതിരെ നടപടികൾ  കർശനമാക്കി

ഒമാനിൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാനങ്ങൾക്കെതിരായ നടപടികൾ അധികൃതർ കർക്കശമാക്കി. സുപ്രീം കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമാർക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം പ്രവേശന നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കിയിട്ടുണ്ട്.

ഒമാനിൽ ബോഷറിൽ മാർഗ നിർദേശങ്ങൾ പാലിക്കാത്ത വാണിജ്യ കോംപ്ലക്സ് പൂട്ടിച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു. മത്ര മൽസ്യ മാർക്കറ്റിൽ മൽസ്യം വാങ്ങാനെത്തുന്നവരുടെ താപനില പരിശോധിച്ചാണ് അകത്തേക്ക് കടത്തുന്നത്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് പല സ്ഥാപനങ്ങളും ഉറപ്പുവരുത്തുന്നുണ്ട്. ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ പേരുകൾ പ്രസിദ്ധപ്പെടുത്തുന്നതടക്കം ആലോചനയിലാണെന്ന് സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സൈദി പറഞ്ഞിരുന്നു.

ചില മാളുകളും വാണിജ്യ കേന്ദ്രങ്ങളും കഫേകളും റസ്റ്റോറന്‍റുകളുമെല്ലാം മുൻ കരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി വ്യവസായ-വാണിജ്യ-നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫും പറഞ്ഞു.ഷോപ്പിങ് ആവശ്യത്തിന് മാത്രമായി ചുരുക്കണമെന്ന് മന്ത്രി ഉപഭോക്താക്കളോട് നിർദേശിച്ചു.