LiveTV

Live

Gulf

ഗ്ലോബൽ വില്ലേജിൽ ലൈവ് ഷോ നിർത്തി; രണ്ടാഴ്ച വെടിക്കെട്ട് ഇല്ല

ഇന്ന് റെക്കോർഡ് പ്രതിദിന കണക്ക്

ഗ്ലോബൽ വില്ലേജിൽ ലൈവ് ഷോ നിർത്തി; രണ്ടാഴ്ച വെടിക്കെട്ട് ഇല്ല

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദുബൈ ഗ്ലോബൽ വില്ലേജ് ലൈവ് ഷോകൾ നിർത്തിവെച്ചു. രണ്ടാഴ്ച വെടിക്കെട്ടുകളും നിർത്തിവെക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഗ്ലോബിൽ വില്ലേജിൽ തിയേറ്റർ ഷോകൾ, ലൈവ് പരിപാടികൾ, ടൂറിങ് പരിപാടികൾ നിർത്തിവെക്കുന്നുന്നു എന്നാണ് അധികൃതർ അറിയിച്ചത്. വെടിക്കെട്ടും പരിപാടികളും ഇല്ലെങ്കിലും മറ്റ് കോവിഡ് നിയന്ത്രണങ്ങളോടെ ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ സ്വീകരിക്കും. നേരത്തേ ഇൻഡോർ പരിപാടികൾക്ക് പകുതി പേരെ പ്രവേശിപ്പിച്ചാൽ മതിയെന്ന് ദുബൈ തീരുമാനിച്ചിരുന്നു.

ഇന്ന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണ് യു എ ഇയിൽ രേഖപ്പെടുത്തിയത്. 3,977 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 12 പേർ മരിച്ചു. മരണസംഖ്യ 878 ആയി. മൊത്തം രോഗബാധിതർ 3,13,626 ആയി. 4,075 പേർക്ക് രോഗം ഭേദമായി. രോഗമുക്തർ 2,89,276 ആയി.