LiveTV

Live

Gulf

ദുബൈയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

അൽ ഖൈൽ റോഡിൽ രാവിലെ 6.30നായിരുന്നു അപകടം. പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു

ദുബൈയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

ദുബൈയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തുപേർക്ക് പരിക്കുണ്ട്. അൽ ഖൈൽ റോഡിൽ ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു അപകടം. പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഒരു ലൈനിൽ നിന്ന് ബസ് മറ്റൊരു ലൈനിലേക്ക് പൊടുന്നനെ മാറിയതാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ബസ് മറ്റു രണ്ടു ബസുകളിൽ ചെന്നിടിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ ബാരിയറിൽ ഇടിച്ച് ബസ് മറിയുകയും ചെയ്തു. അപകടകരമായ ഡ്രൈവിംഗാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രാഫിക് പൊലീസ് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. സംഭവം നടന്നയുടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസവും ദുബൈയിൽ രണ്ട് ബസ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.