LiveTV

Live

Gulf

വിവിധ രംഗത്ത് കഴിവുതെളിയിച്ചവർക്ക് പൗരത്വം നൽകാനൊരുങ്ങി യു.എ.ഇ

സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടപ്പെടാതെ തന്നെ യു.എ.ഇ പൗരത്വം ലഭിക്കുന്നതിനാണ് ഇതുവഴി അവസരം ഒരുങ്ങുന്നത്.

വിവിധ രംഗത്ത് കഴിവുതെളിയിച്ചവർക്ക് പൗരത്വം നൽകാനൊരുങ്ങി യു.എ.ഇ

പത്ത് വർഷത്തെ ഗോൾഡൻ വിസക്കും അഞ്ച് വർഷത്തെ റിട്ടയർമെൻറ് വിസക്കും പിന്നാലെ വിവിധ രംഗത്ത് കഴിവുതെളിയിച്ചവർക്ക് പൗരത്വം നൽകാനൊരുങ്ങി യു.എ.ഇ. നിക്ഷേപകർക്കും ഡോക്ടർമാർക്കും കലാകാരൻമാർക്കും എൻജിനീയർമാർക്കുമാണ് പൗരത്വം നൽകുക. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനായി നിയമഭേദഗതി കൊണ്ടുവന്നതായി അദ്ദേഹം അറിയിച്ചു. സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടപ്പെടാതെ തന്നെ യു.എ.ഇ പൗരത്വം ലഭിക്കുന്നതിനാണ് ഇതുവഴി അവസരം ഒരുങ്ങുന്നത്.