LiveTV

Live

Gulf

കോവിഡ് കേസുകൾ വർധിച്ചതോടെ കർശന നടപടികളുമായി ഒമാൻ അധികൃതർ; 1500 റിയാല്‍ വരെ പിഴ

റോയൽ ഒമാൻ പൊലീസാണ് മുന്നറിയിപ്പ് നൽകിയത്.

കോവിഡ് കേസുകൾ വർധിച്ചതോടെ കർശന നടപടികളുമായി ഒമാൻ അധികൃതർ; 1500 റിയാല്‍ വരെ പിഴ

ഒമാനിൽ കോവിഡ് കേസുകൾ വർധിച്ചതോടെ കർശന നടപടികളുമായി അധികൃതർ. റോയൽ ഒമാൻ പൊലീസാണ് മുന്നറിയിപ്പ് നൽകിയത്. എല്ലാവിധത്തിലുള്ള സാമൂഹിക പരിപാടികൾക്കുമുള്ള വിലക്ക് കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഒരുതരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്കും വിലക്ക് ബാധകമാണ്. ആരാധലയങ്ങളിലോ, താമസയിടങ്ങിലോ ഒത്ത് ചേർന്നാലും നടപടികളുണ്ടാവും.

ഏതെങ്കിലും രീതിയിലെ ഒത്തുചേരലുകൾ സംഘടിപ്പിക്കുകയും ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നവർക്ക് 1500 റിയാലായിരിക്കും പിഴ ചുമത്തുക. ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവർക്ക് നൂറ് റിയാലും പിഴ ചുമത്തും. കോവിഡ് പരിശോധനക്ക് വിസമ്മതിച്ചാലും ക്വാറൈൻറൻ നിയമം ലംഘിച്ചാലും 200 റിയാലായിരിക്കും പിഴ.

ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കാൻ വിസമ്മതിക്കുകയോ തനിയെ ഊരിമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താൽ 300റിയാലും പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പൊലീസ് ഓർമിപ്പിച്ചു. അഞ്ചുനേരത്തെ പ്രാർഥനക്ക് അനുവാദമള്ള മസ്ജിദുകളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.