LiveTV

Live

Gulf

ദുബൈയിൽ പുതിയ യാത്രാചട്ടം ഇന്ന് മുതൽ; വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിന് സൗകര്യം ഏർപ്പെടുത്തും

യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പി.സി.ആർ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജൻ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക.

ദുബൈയിൽ പുതിയ യാത്രാചട്ടം 
ഇന്ന് മുതൽ; വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിന് സൗകര്യം ഏർപ്പെടുത്തും

ദുബൈയിൽ പുതിയ യാത്രാചട്ടം ഇന്ന് മുതൽ. പുതിയ യാത്രാപ്രോട്ടോക്കോൾ നിലവിൽ വരുന്നതിനാൽ എവിടെ നിന്ന് കോവിഡ് ടെസ്റ്റ് എടുക്കും എന്ന ആശങ്കയിലായിരുന്നു വിദേശയാത്രക്ക് ഒരുങ്ങുന്ന ദുബൈ നിവാസികളിൽ പലരും. എന്നാൽ, പരിശോധനക്ക് ദുബൈ വിമാനത്താവളത്തിൽ തന്നെ സൗകര്യം ഏർപ്പെടുത്തുന്നുണ്ടെന്നാണ് ദുരന്ത നിവാരണ സമിതിയുടെ വിശദീകരണം. യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പി.സി.ആർ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജൻ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക.

നിലവിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ടെസ്റ്റ് വേണ്ടിയിരുന്നില്ല. എന്നാൽ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പോകാൻ പി.സി.ആർ ഫലം നിർബന്ധവുമാണ്. കേരളത്തിലേക്ക് പോകുന്നവർ വിമാനത്താവളത്തിൽ ടെസ്റ്റിന് വിധേയമാവണോ എന്നത് സംബന്ധിച്ച് വ്യക്തമായ നിർദേശമൊന്നും ലഭ്യമായിട്ടില്ലെന്നാണ് വിമാനകമ്പനി അധികൃതർ പറയുന്നത്. ദുബൈ വിമാനത്താവളത്തിൽ റാപിഡ് പരിശോധന ലഭ്യമായിരിക്കും എന്നാണ് വിമാനകമ്പനികൾ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്. ഏതായാലും 31ന് നാട്ടിലേക്ക് പോകേണ്ടവർ പുറമേ നിന്ന് കോവിഡ് ടെസ്റ്റിന് വിധേയരാവേണ്ടി വരില്ല എന്നത് വ്യക്തമാണ്. നാട്ടിൽ നിന്ന് ദുബൈയിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനിടയിലെടുത്ത പി.സി.ആർ പരിശോധനാ ഫലവും നിർബന്ധമാണ്.