LiveTV

Live

Gulf

കോവിഡ് മഹാമാരി യു.എ.ഇയുടെ പടികടന്നെത്തിയിട്ട് ഒരാണ്ട്

ഒരുവർഷം പിന്നിടുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

കോവിഡ് മഹാമാരി യു.എ.ഇയുടെ പടികടന്നെത്തിയിട്ട് ഒരാണ്ട്

കോവിഡ് മഹാമാരി യു.എ.ഇയുടെ പടികടന്നെത്തിയിട്ട് ഒരുവർഷം. ആദ്യം സ്ഥിരീകരിച്ചത് മൂന്നംഗ ചൈനീസ് കുടുംബത്തിന്. ഒരുവർഷം പിന്നിടുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിൽ 2.67 ലക്ഷം പേർ രോഗമുക്തരായി എന്നതാണ് ആശ്വാസം.

ചൈനയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ യു.എ.ഇയും മുൻകരുതൽ കൈക്കൊണ്ടിരുന്നു. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്നാണ് കോവിഡ് ആദ്യം തന്നെ കണ്ടെത്താനും പ്രതിരോധിക്കാനും സാധിച്ചത്. ഉടനടി ലോക്ഡൗൺ പ്രഖ്യാപിക്കാതെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപെടുത്തുകയായിരുന്നു യു.എ.ഇ. ഫെബ്രുവരി 10നാണ് യു.എ.ഇയിൽ ആദ്യമായി ഇന്ത്യക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് ആദ്യവാരത്തോടെയാണ് നിയന്ത്രണങ്ങളിലേക്ക് നീങ്ങിയത്.

മാർച്ച് 25ന് യാത്രാവിമാനങ്ങൾ സർവീസ് നിർത്തിയതോടെ നാട്ടിലേക്ക് പോകേണ്ടവർ യു.എ.ഇയിൽ കുടുങ്ങി. വിമാനവിലക്ക് വന്നതോടെ പ്രവാസികളുടെ വിസ കാലാവധി സൗജന്യമായി നീട്ടി നൽകുന്നതുൾപ്പെടെ ഉദാര നടപടികളാണ് ഭരണകൂടം സ്വീകരിച്ചത്. സ്വദേശി- വിദേശി വത്യാസമില്ലാതെ സൗജന്യ ചികിത്സയും ക്വാറൻറീനും ഭക്ഷണവും ലഭ്യമാക്കിയത് പതിനായിരങ്ങൾക്കാണ് തുണയായത്.