LiveTV

Live

Gulf

യു.എ.ഇയിൽ കോവിഡ് വ്യാപനം ശക്തം

ഇന്നലെ മാത്രം 3,966 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

യു.എ.ഇയിൽ കോവിഡ് വ്യാപനം ശക്തം

യു.എ.ഇയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു. ഇന്നലെ മാത്രം 3,966 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർ മരിച്ചു. ഇതോടെ രാജ്യത്തിന്‍റെ പല മേഖലയിലും കോവിഡ് നിയന്ത്രണം ശക്തമാക്കി. ബ്രിട്ടിഷ് സിലബസ് സ്കൂളുകളിലെ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

റാസൽഖൈമയിലെ സാമ്പത്തിക വകുപ്പിന്‍റെ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് ഈ മാസം 31 മുതൽ പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കി. അന്ന് മുതൽ ദുബൈയിലേക്ക് വരുന്നവർക്കും പോകുന്നവർക്കും കോവിഡ് പരിശോധനയും നിർബന്ധമാവുകയാണ്. ദുബൈയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളത്തിൽ തന്നെ പരിശോധന സംവിധാനം ഒരുക്കും. കോവിഡ് വ്യാപിക്കുന്നതിനിടെ ബ്രിട്ടീഷ് സിലബസ് പിന്തുടരുന്ന പല സ്കൂളുകളിലും പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്. യു.കെയിലെ ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ദുബൈയിലെ മാളുകളിൽ മാസ്ക് ധരിക്കാത്തതിന് കഴിഞ്ഞ ദിവസം 443 പേർക്ക് പിഴയിട്ടു. ഇന്നലെയും റെക്കോർഡ് പ്രതിദിന കണക്കാണ് യു.എ.ഇ രേഖപ്പെടുത്തിയത്. 3966 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗികൾ 2,93,052 ആയി. മരണസംഖ്യ 819 കടന്നു. 3,294 പേർക്കാണ് ഇന്നലെ രോഗം ഭേദമായത്. രോഗമുക്തരുടെ എണ്ണം 2,67,024 ആയി. നിലവിൽ 25,209 പേരാണ് ചികിൽസയിലുള്ളത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 ലക്ഷം പിന്നിട്ടു.