LiveTV

Live

Gulf

കോവിഡ്; രോഹിങ്ക്യൻ മുസ്‍ലിംകള്‍ക്ക് സഹായമെത്തിക്കാൻ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ

ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്തു നിന്നാണ് യു.എൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയത്.

കോവിഡ്; രോഹിങ്ക്യൻ മുസ്‍ലിംകള്‍ക്ക് സഹായമെത്തിക്കാൻ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ

രോഹിങ്ക്യൻ മുസ്‍ലിംകളുടെ പ്രശ്നപരിഹാരത്തിന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും യു.എൻ ഹൈക്കമ്മീഷണറും തമ്മിൽ ചർച്ച നടത്തി. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്തു നിന്നാണ് യു.എൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയത്. ഒ.ഐ.സിയുടെ മ്യാന്മറിലേക്കുള്ള ദൂതൻ ഇബ്രാഹിം ഖൈറാത്ത് നിലവിൽ രോഹിങ്ക്യൻ വംശജർക്കായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. മ്യാന്മറിൽ വംശീയ ഉന്മൂലത്തിന് ഇരയാകുന്ന രോഹിങ്ക്യകളുടെ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ മനുഷ്യാവകാശ ഇടപെടലിന്‍റെ ആവശ്യകതയും അദ്ദേഹം യു.എൻ ഹൈക്കമ്മീഷണണര്‍ക്ക് മുന്നിൽ ഉന്നയിച്ചു.

ഒ.ഐ.സിയുടെ നേതൃത്വത്തിൽ അംഗ രാജ്യങ്ങളുമായി ഏകോപനം നടത്തി മ്യാന്മറിൽ സഹായമെത്തിക്കുന്നുണ്ട്. കോവിഡിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് യു.എന്നും ഒ.ഐ.സിയും തമ്മിൽ ഏകോപനം ശക്തമാക്കി രോഹിങ്ക്യകളുടെ വിഷയത്തിൽ സഹായം തുടരും. ഇതിനായി തുടർയോഗങ്ങളുണ്ടാകും.