LiveTV

Live

Gulf

കുവൈത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനശേഷി വര്‍ധിപ്പിക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഉടനുണ്ടാകില്ല

ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് നിർത്തിവെക്കാൻ മന്ത്രിസഭ നിർദേശം നൽകി

കുവൈത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനശേഷി വര്‍ധിപ്പിക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഉടനുണ്ടാകില്ല

കുവൈത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനശേഷി വര്‍ധിപ്പിക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഉടനുണ്ടാകില്ല . ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് നിർത്തിവെക്കാൻ മന്ത്രിസഭ നിർദേശം നൽകി. രാജ്യത്തേക്ക് വരുന്ന വാണിജ്യ വിമാന സർവീസുകളുടെ എണ്ണം പരമാവധി കുറക്കാനും മന്ത്രിസഭ വ്യോമയാന വകുപ്പിനു നിർദേശം നൽകി . ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് പലരാജ്യങ്ങളിലും പടരുന്ന സാഹഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാർശ അനുസരിച്ചാണ് തീരുമാനം.

തിങ്കളാഴ്ച വൈകിട്ട് ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ കോവിഡ് സാഹഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതിയ തീരുമാനം കൈക്കൊണ്ടത് . വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്ന നടപടി അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനും രാജ്യത്തേക്ക് വരുന്ന കൊമേർഷ്യൽ വിമാനങ്ങളുടെ എണ്ണം പരമാവധി കുറക്കാനും ആണ് തീരുമാനം . .കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയ വാണിജ്യ വിമാന സർവീസുകൾ കഴിഞ്ഞ ആഗസ്ത് ഒന്നിന് പുനരാരംഭിച്ചെങ്കിലും പരിമിതമായ തോതിൽ മാത്രമാണ് സർവീസുകൾ ഉള്ളത് . നാല് ഘട്ടങ്ങളായി സർവീസുകളുടെ എണ്ണം വർധിപ്പിച്ചുപ്രവർത്തനം പൂർണതോതിൽ ആക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത് . എന്നാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പരിമിതശേഷിയിൽ തന്നെ തുടരാന്നാണു തീരുമാനം . പ്രായമായവർ , ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്ക് ഇളവ് നൽകണമെന്നും നിർദേശമുണ്ട്. രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്കു അധികൃതർ നീങ്ങിയത്.

നിലവിൽ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് അനുമതിയില്ല. ഇത് കാരണം മലയാളികൾ ഉൾപ്പെടെയുള്ളവർ ദുബായ് പോലുള്ള ഇടത്താവളങ്ങളിൽ താമസിച്ചാണ് കുവൈത്തിലേക്ക് പ്രവേശിക്കുന്നത് . സർവീസുകളുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ഇത്തരം യാത്രക്കാരെയാകും കൂടുതൽ ബാധിക്കുക . നിലവിൽ തന്നെ ദുബായ് തുർക്കി എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്കുളള ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് നേരത്തെ ടിക്കറ്റെടുത്ത പലർക്കും പെട്ടെന്ന് സർവീസ് റദ്ധാക്കുന്നതിനെ തുടർന്ന് മുടങ്ങിയ സാഹചര്യവും നിലനിൽക്കുന്നുണ്ട് .