LiveTV

Live

Gulf

ഒമാനിലെ 72 ശതമാനം മരണങ്ങൾക്കും കാരണം ജീവിതശൈലീ രോഗങ്ങൾ: ആരോഗ്യ വകുപ്പ്

18 ശതമാനം മരണങ്ങളും അകാലത്തിലാണ് സംഭവിക്കുന്നത്.

ഒമാനിലെ 72 ശതമാനം മരണങ്ങൾക്കും കാരണം  ജീവിതശൈലീ രോഗങ്ങൾ: ആരോഗ്യ വകുപ്പ്

ഒമാനിലെ 72 ശതമാനം മരണങ്ങൾക്കും കാരണം നാല് ജീവിത ശൈലീ രോഗങ്ങളെന്ന് ഒമാൻ ആരോഗ്യ വകുപ്പ്. ഹൃദ്രോഗങ്ങൾ, പ്രമേഹം, കാൻസർ, ഗുരുതര ശ്വാസകോശ രോഗങ്ങൾ എന്നിവയാണ് കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നത്.

18 ശതമാനം മരണങ്ങളും അകാലത്തിലാണ് സംഭവിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധിയിതര രോഗ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 36 ശതമാനം മരണങ്ങളാണ് ഹൃദ്രോഗം മൂലം ഉണ്ടാകുന്നത്. കാൻസർ മൂലം 11 ശതമാനം പേരും ഗുരുതര ശ്വാസകോശ രോഗങ്ങൾ നിമിത്തം രണ്ട് ശതമാനം മരണങ്ങളും സംഭവിക്കുന്നു.

ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് വൈറസ് ബാധ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ജീവിത ശൈലീ രോഗങ്ങൾക്ക് ഒപ്പം ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ച അവബോധം പകർന്നുനൽകുന്നതിനുമായി പ്രത്യേക കാമ്പയിന് തുടക്കം കുറിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.