LiveTV

Live

Gulf

സൗദിയിൽ എയർപോർട്ടുകളിലും സ്വദേശിവല്‍കരണം

സൗദിയിലെ എയർപോർട്ടുകളിലും സിവിൽ ഏവിയേഷൻ മേഖലകളിലുമുള്ള 28 ഇനം തൊഴിലുകളിൽ സ്വദേശിവല്‍കരണം നടപ്പാക്കും.

സൗദിയിൽ എയർപോർട്ടുകളിലും സ്വദേശിവല്‍കരണം

സൗദിയിലെ എയർപോർട്ടുകളിലും സിവിൽ ഏവിയേഷൻ മേഖലകളിലുമുള്ള 28 ഇനം തൊഴിലുകളിൽ സ്വദേശിവല്‍കരണം നടപ്പാക്കും. മൂന്നു വർഷം കൊണ്ടാകും സ്വദേശിവല്‍കരണം പൂർത്തിയാക്കുക. പൈലറ്റുമാരുടെ ജോലി മുതൽ ഗ്രൗണ്ട് ഹാന്‍ഡ്‍ലിങ് വിഭാഗത്തിലെ ഉയർന്ന തസ്തികൾ വരെ ഇതിൽ പെടും.

സൗദി സിവിൽ ഏവിയേഷൻ അതോരിറ്റിയാണ് സ്വദേശിവല്‍കരണ വിവരങ്ങൾ അറിയിച്ചത്. മൂന്ന് വർഷത്തിനിടക്ക് 28 മേഖലകളിലെ പതിനായിരം ജോലികളിലാണ് സൗദി പൗരന്മാരെ നിയമിക്കുക. പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്‍റ്, ഫ്ലൈറ്റ് കാറ്ററിങ്, തുടങ്ങി എയർ ട്രാൻസ്പോർട്ട് മേഖലയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സൗദിവല്‍കരിക്കാനാണ് അതോരിറ്റിയുടെ നീക്കം. വിഷൻ 2030ന്‍റെ ഭാഗമായുള്ള സിവിൽ ഏവിയേഷൻ അതോരിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട നിർദേശം രാജ്യത്തെ മുഴുവൻ വിമാത്താവളങ്ങളിലെയും വിമാന കമ്പനികൾക്കും നൽകി. പുറമെ മെയിൻറ്റനൻസ് ആൻഡ് ഓപ്പറേഷൻ കോൺട്രാക്റ്റിംഗ് കമ്പനികൾ, സേവന ദാതാക്കൾ എന്നിവക്കും നിർദേശം പോയിട്ടുണ്ട്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായുള്ള സഹകരണത്തോടെയാണ് സൌദി സിവിൽ ഏവിയേഷൻ അതോരിറ്റി സ്വദേശിവല്‍കരണം നടപ്പിലാക്കുന്നത്. ഓരോ മേഖലയിലേയും ഉയർന്ന തസ്തികകളിലാണ് ആദ്യം സൗദിവല്‍കരണം നടപ്പിലക്കുക