LiveTV

Live

Gulf

ഒമാൻ സമ്പദ്ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്

പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കൻ മേഖലയിലെയും രാജ്യങ്ങളിൽ ഒമാനായിരിക്കും വളർച്ചാനിരക്കിൽ മുന്നിലെന്ന് ലോകബാങ്ക് പ്രസിദ്ധീകരിച്ച 'ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ടസ്' റിപ്പോർട്ടിൽ പറയുന്നു

ഒമാൻ സമ്പദ്ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്

ഒമാൻ സമ്പദ്ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 7.9 ശതമാനത്തിന്‍റെ റിയൽ ജി.ഡി.പി വളർച്ചയാണ് സ്വന്തമാക്കുക. പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കൻ മേഖലയിലെയും രാജ്യങ്ങളിൽ ഒമാനായിരിക്കും വളർച്ചാനിരക്കിൽ മുന്നിലെന്ന് ലോകബാങ്ക് പ്രസിദ്ധീകരിച്ച 'ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ടസ്' റിപ്പോർട്ടിൽ പറയുന്നു.

2021ൽ 0.5 ശതമാനത്തിന്‍റെ ജി.ഡി.പി വളർച്ചയാണ് ഒമാന് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൽ നിന്നാണ് 7.9 ശതമാനത്തിലേക്ക് ഉള്ള വളർച്ച. ചെലവ് ചുരുക്കൽ, സബ്സിഡി പിൻവലിക്കൽ തുടങ്ങിയ പരിഷ്കരണങ്ങളിലൂടെ ധനകമ്മി ഭദ്രമായ നിലയിൽ എത്തിക്കുന്നതിനുള്ള ഒമാൻ സർക്കാരിന്‍റെ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് ലോകബാങ്ക് റിപ്പോർട്ടിനെ വിലയിരുത്തുന്നത്.7.2 ശതമാനം വളർച്ചാനിരക്ക് പ്രതീക്ഷിക്കപ്പെടുന്ന ജിബൂട്ടിയാണ് രണ്ടാം സ്ഥാനത്തുണ്ടാവുക. ഈജിപ്ത്, മൊറോക്കോ എന്നിവയാണ് റിപ്പോർട്ടിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. 2022ൽ ജി.സി.സി രാജ്യങ്ങളിൽ 3.1 ശതമാനം വളർച്ചയുമായി കുവൈത്തായിരിക്കും ഒമാന് പിന്നിൽ. ഖത്തർ, ബഹ്റൈൻ, യു.എ.ഇ, സൗദി എന്നിവയായിരിക്കും അടുത്ത സ്ഥാനങ്ങളിലെന്ന് റിപ്പോർട്ട് പറയുന്നു.