LiveTV

Live

Gulf

പ്രവേശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി

അബുദാബിയിൽ പ്രവേശിച്ചാൽ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധമാണ്

പ്രവേശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം. അബുദാബിയിൽ പ്രവേശിച്ചാൽ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താത്തവർക്ക് പിഴ ലഭിക്കും.

നേരത്തെ പ്രവേശനത്തിനുള്ള പരിശോധനയുടെ സമയം 78 മണിക്കൂർ ആക്കി ഇളവ് ചെയ്തിരുന്നു. നേരത്തെ പി.സി.ആർ ടെസ്റ്റ് ആറാം ദിവസവും 12 ാം ദിവസവും മതിയായിരുന്നു. ഈ ഇളവുകൾ പിൻവലിച്ചു.

വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായി വാക്സിൻ സ്വീകരിച്ചവർക്ക് അൽഹുസൻ ആപ്പിൽ E അല്ലെങ്കിൽ ഗോൾഡൻ സ്റ്റാർ ചിഹ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇക്കാര്യങ്ങളിൽ ഇളവുണ്ടാകും