LiveTV

Live

Gulf

ദുബൈയിൽ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്

പരിക്കേറ്റവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.

ദുബൈയിൽ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്

ദുബൈയിൽ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ജബൽഅലി ഇൻഡസ്ട്രിയൽ ഏരിയയിൽ ജീവനക്കാരുമായി പോവുകയായിരുന്ന ബസാണ് ട്രെയിലറുമായി കൂട്ടിയിടിച്ചത്. പെർഫ്യൂം കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇവരിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. താമസസ്ഥലത്ത് നിന്ന് ഫാക്ടറിയിലേക്ക് ജീവനക്കാരെ ബസിൽ കയറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. പരിക്കേറ്റവരെ ദുബൈ കോർപ്പറേഷൻ ഓഫ് ആംബുലൻസ് സർവീസ് വാഹനങ്ങളിലാണ് ഡി.‌ഐ.‌പിക്ക് സമീപത്തെ എൻ‌.എം‌.സി റോയൽ ആശുപത്രിയിലെത്തിച്ചത്.

ട്രക്കും ബസും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് ദുബൈ പൊലിസ് ട്രാഫിക് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. സ്ഥലം സന്ദർശിച്ച ട്രാഫിക് അധികൃതരും ഫോറൻസിക് വിദഗ്ദരും തെളിവുകൾ ശേഖരിച്ച് പൂർണ റിപ്പോർട്ട് തയ്യാറാക്കി ദുബൈ ട്രാഫിക് പ്രോസിക്യൂഷന് സമർപ്പിച്ചു.