LiveTV

Live

Gulf

തണുത്തുറഞ്ഞ് യു.എ.ഇ; മരുഭൂമിയിൽ വെള്ളം ഐസായി

അൽഐനിലെ അൽജിയാ പ്രദേശത്ത് നിന്നാണ് ഈ വീഡിയോ. കൊടും തണുപ്പിൽ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്

തണുത്തുറഞ്ഞ് യു.എ.ഇ; മരുഭൂമിയിൽ വെള്ളം ഐസായി

യു.എ.ഇയിൽ അതിശൈത്യം. അൽഐൻ മേഖലയിൽ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയായി. മരുഭൂമിയിൽ വെള്ളം ഐസായി മാറിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

അൽഐനിലെ അൽജിയാ പ്രദേശത്ത് നിന്നാണ് ഈ വീഡിയോ. കൊടും തണുപ്പിൽ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അൽഐനിലെ റക്നാ മേഖലയിൽ മൈനസ് രണ്ട് ഡിഗ്രിയാണ് ഊഷ്മാവ് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും ഈ മേഖലയിൽ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കിഴക്കൻ ശീതക്കാറ്റ് യു എ ഇയിൽ ശക്തമാണ്. അതുകൊണ്ട്, താഴ് വരകളിലും മറ്റും തണുപ്പ് ശക്തമാകും. അൽഐനിൽ പൊതുവെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലാണ് വെള്ളം ഐസാകുന്ന കാഴ്ചയുള്ളതെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.