LiveTV

Live

Gulf

സൗദിയിൽ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് ഒന്നര ലക്ഷത്തിലധികം പേര്‍

ആദ്യ ഘട്ടത്തിൽ തന്നെ വാക്സിൻ സ്വീകരിച്ചവരിൽ നിരവധി ആരോഗ്യ പ്രവർത്തകരുമുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതോടെ കോവിഡിനെതിരെയുള്ള ആത്മ വിശ്വാസം വര്‍ധിച്ചതായും ഇവർ പറയുന്നു

സൗദിയിൽ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് ഒന്നര ലക്ഷത്തിലധികം പേര്‍

ഒന്നര ലക്ഷത്തോളം പേർക്കാണ് സൗദിയിൽ ഇതിനകം കോവിഡ് വാക്സിൻ നൽകിയത്. ആദ്യ ഘട്ടത്തിൽ തന്നെ വാക്സിൻ സ്വീകരിച്ചവരിൽ നിരവധി ആരോഗ്യ പ്രവർത്തകരുമുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതോടെ കോവിഡിനെതിരെയുള്ള ആത്മ വിശ്വാസം വര്‍ധിച്ചതായും ഇവർ പറയുന്നു. കോവിഡ് വാക്സിൻ എല്ലാവർക്കും എത്തിച്ചേ അതിരുകൾ പൂർണമായും തുറക്കൂ എന്ന് പ്രഖ്യാപിച്ച രാജ്യം കൂടിയാണ് സൗദി അറേബ്യ.

ആരോഗ്യ രംഗത്തുള്ള ഡോക്ടര്‍മാര്‍ക്കും പ്രായം കൂടിയ വ്യക്തികള്‍ക്കുമാണ് വാക്‌സിന്‍റെ ആദ്യ ഘട്ട വിതരണത്തില്‍ തന്നെ സൗദിയിൽ അവസരം ലഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് സ്വയം സന്നദ്ധരായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവർക്കെല്ലാം വാക്സിൻ സൗജന്യമായി നൽകുന്നു. ഇതിനകം വാക്‌സിന്‍ സ്വീകരിച്ച സീനിയര്‍ വ്യക്തികള്‍ക്ക് ഉള്‍പ്പെടെ യാതൊരു പാര്‍ശ്വഫലങ്ങളും അനുഭവപ്പെട്ടിട്ടില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി പ്രവാസികളാണ് രജിസട്രേഷന്‍ പൂര്‍ത്തിയാക്കി അനുമതിക്കായി കാത്തിരിക്കുന്നത്. വാക്സിൻ വിതരണം പൂർത്തിയാക്കി മാർച്ച് അവസാനത്തോടെ അതിരുകൾ സൗദി പൂർണമായും തുറക്കും. രണ്ടു ഡോസും സ്വീകരിക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും സൗദി നൽകുന്നുണ്ട്