LiveTV

Live

Gulf

യു.എ.ഇയിൽ സൗജന്യ വാക്സിൻ വിതരണം ഊർജിതം; രണ്ടാം ഘട്ടത്തിന് പൂർണ്ണ സജ്ജമെന്ന് ആരോഗ്യ വകുപ്പ്

തലസ്ഥാന നഗരിയിയായ അബൂദബിയിൽ വാക്സിൻ വിതരണത്തിനായി 97 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്.

യു.എ.ഇയിൽ സൗജന്യ വാക്സിൻ വിതരണം ഊർജിതം; രണ്ടാം ഘട്ടത്തിന് പൂർണ്ണ സജ്ജമെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന യു.എ.ഇയിൽ വാക്സിൻ വിപ്ലവം തുടരുന്നു. പൗരന്മാർക്കും പ്രവാസികൾക്കും പൂർണമായും സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായി അബൂദബി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. തലസ്ഥാന നഗരിയിയായ അബൂദബിയിൽ വാക്സിൻ വിതരണത്തിനായി 97 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്.

മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ വിതരണ കേന്ദ്രങ്ങളിലെത്തി ആർക്കും വാക്സിൻ സ്വീകരിക്കാം. 18 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും എമിറേറ്റ്സ് ഐഡിയുമായി കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, 18 വയസ്സിന് താഴെയുള്ളവർ, മരുന്നോ ഭക്ഷണമോ കൊണ്ടു അലർജിയുണ്ടാവുന്നവർ, വിട്ടുമാറാത്ത രോഗങ്ങളുമായി വലയുന്നവർ എന്നിവർ വാക്സിൻ സ്വീകരിക്കാൻ പാടില്ല.

അബൂദബി സിറ്റിയൽ 34 ആരോഗ്യകേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചത്. അൽ ഐനിൽ ആശുപത്രികൾ ഉൾപെടെ 25 കേന്ദ്രങ്ങളിലും അൽ ദഫ്റ മേഖലയിൽ 10 കേന്ദ്രങ്ങളിലും വാക്സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അബൂദബിയിലെ എട്ടു മജ്‌ലിസുകളിലും അൽഐനിൽ 14 മജ്‌ലിസുകളിലും വാക്സിൻ വിതരണം നടക്കും. അൽ ദഫ്റ മേഖലയിലെ ഏഴു മജ്‌ലിസുകളാണ് വാക്സിൻ വിതരണത്തിനായി തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചത്.

ദുബൈ ഉൾപെടെയുള്ള മറ്റു എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വാക്സിൻ വിതരണം തുടങ്ങിയിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വാക്സിൻ വിതരണത്തിന് സജ്ജമാക്കിയ ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുടെ സമഗ്ര വിവരം മന്ത്രാലയം പുറത്തുവിട്ടു.