LiveTV

Live

Gulf

ഒമാനില്‍ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവല്‍കരിക്കുന്നു

ഒമാനിലെ 655ഓളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജർമാരെ നിയമിക്കുക.

ഒമാനില്‍ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവല്‍കരിക്കുന്നു

ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവത്കരിക്കുന്നു. തൊഴിൽ മന്ത്രാലയവും, ഒമാൻ സൊസൈറ്റി ഫോർ ഓയിൽ സർവീസസ് ചേർന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു. ഒമാനിലെ 655 ഓളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജർമാരെ നിയമിക്കുക. ഹയർ ഡിപ്ലോമ/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബാച്ചിലർ ബിരുദം അല്ലെങ്കിൽ സമാന യോഗ്യതകൾ ഉള്ളവർക്കായിരിക്കും നിയമനം.

സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെയും ഒമാൻ സൊസൈറ്റി ഫോർ ഓയിൽ സർവീസസ് ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്നി പറഞ്ഞു. വിവിധ മേഖലകളിലെ തൊഴിൽ ലഭ്യത പുനരവലോകനം ചെയ്യുന്നതിനായി സ്വകാര്യ മേഖലയുമായി ചേർന്ന് മന്ത്രാലയം പ്രവർത്തിച്ചുവരുകയാണ്. നിലവിൽ ഈ തസ്തികയിൽ ജോലിചെയ്യുന്നവരിൽ ഭൂരിപക്ഷം പേരും മലയാളികളാണ്.