LiveTV

Live

Gulf

അക്കൌണ്ടിംഗ് മേഖലയിലെ സൌദിവൽക്കരണം; ജൂൺ മാസം മുതൽ നടപ്പിലാക്കും

അക്കൗണ്ടിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സൌദിവൽക്കരണ നടപടികൾ അടുത്ത ജൂണ്‍ 11 മുതൽ പ്രാബല്യത്തിൽ വരും.

അക്കൌണ്ടിംഗ് മേഖലയിലെ സൌദിവൽക്കരണം; ജൂൺ മാസം മുതൽ നടപ്പിലാക്കും

സൗദിയിൽ ജൂൺ മാസം മുതൽ അക്കൗണ്ടിംഗ് മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കി തുടങ്ങും. സ്വകാര്യ സ്ഥാപനങ്ങളിലെ 19 അക്കൗണ്ടിംഗ് തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നീക്കി വെച്ചത്. അഞ്ചോ അതിൽ കൂടുതലോ അക്കൗണ്ടിംഗ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് പുതിയ ചട്ടം ബാധകമാകും.

അക്കൗണ്ടിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സൌദിവൽക്കരണ നടപടികൾ അടുത്ത ജൂണ്‍ 11 മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ സ്ഥാപനങ്ങളിലെ 19 അക്കൗണ്ടിംഗ് തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നീക്കിവെച്ചത്. അഞ്ചോ അതില്‍ കൂടുതലോ അക്കൗണ്ടിങ് ജീവനക്കാര്‍ ആവശ്യമായ സ്വകാര്യ സ്ഥാപനങ്ങൾക്ക് പുതിയ ചട്ടം ബാധകമാകും. ഇത്തരം സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് തസ്തികകളിലെ 30 ശതമാനം ജീവനക്കാരും സൗദികളായിരിക്കണമെന്നതാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗ രേഖയും മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ ഈ ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവും. സൗദി അക്കൗണ്ടന്‍റിനെ നിയമിക്കുന്ന കാര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. നിയമിക്കപ്പെടുന്ന സൌദി അക്കൌണ്ടന്‍റുമാർ ബാച്ചിലര്‍ ഡിഗ്രിയുള്ളവരാണെങ്കില്‍ ചുരുങ്ങിയത് 6000 റിയാലും, ഡിപ്ലോമയാണ് യോഗ്യതയെങ്കില്‍ 4500 റിയാലും വേതനം നല്‍കണമെന്നും ചട്ടം അനുശാസിക്കുന്നു.