LiveTV

Live

Gulf

പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി ഒമാൻ

2021 മുതൽ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അംഗീകാരം നൽകിയിരുന്നു.

പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി ഒമാൻ

പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി ഒമാൻ സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. 2021 മുതൽ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അംഗീകാരം നൽകിയിരുന്നു. പത്താം പഞ്ചവത്സര പദ്ധതി കാലയളവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ.സഈദ് ബിൻ മുഹമ്മദ് അൽ സഖ്രി പറഞ്ഞു. സർക്കാർ സ്വകാര്യ മേഖലകളിലായി പ്രതിവർഷം 27000 തൊഴിലവസരങ്ങൾ എന്ന തോതിൽ 1.35 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.

ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ആേഗാള വിപണി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. പ്രതിശീർഷ വരുമാനം ഉയർത്തുന്നതിന് ഒപ്പം സാമൂഹിക ക്ഷേമ പദ്ധതികൾ വർധിപ്പിക്കുകയും ലക്ഷ്യമാണ്. ധനകാര്യ സുസ്ഥിരത കൈവരിക്കുന്നതിനാണ് പദ്ധതി കാലയളവിൽ മുൻഗണന നൽകുന്നത്. 2024ഓടെ ധനകമ്മിയിൽ കാര്യമായ കുറവ് വരുത്തുന്നതിന് ഒപ്പം 65 ദശലക്ഷം റിയാലിൻെറ നീക്കിയിരിപ്പുമാണ് ലക്ഷ്യമിടുന്നത്. ഒമാൻെറ സുസ്ഥിര ഭാവി ലക്ഷ്യമിട്ടുള്ള വിഷൻ 2040 ആദ്യ പടിയാണ് പത്താം പഞ്ചവത്സര പദ്ധതി.