LiveTV

Live

Gulf

എല്ലാ സഞ്ചാരികൾക്കും ക്വാറന്‍റെൻ നിർബന്ധമാക്കി ഒമാന്‍

ഏഴ് ദിവസമോ അതിൽ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസ സ്ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം.

എല്ലാ സഞ്ചാരികൾക്കും ക്വാറന്‍റെൻ നിർബന്ധമാക്കി ഒമാന്‍

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികൾക്കും ക്വാറന്‍റൈൻ നിര്‍ബന്ധമാക്കി. നേരത്തെ ഏഴ് ദിവസത്തില്‍ താഴെ മാത്രം ഒമാനിൽ തങ്ങുന്നവർക്ക് ക്വാറന്‍റെൻ ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ പുതിയ തീരുമാനത്തിൽ ഏഴ് ദിവസത്തിൽ കുറവ് തങ്ങുന്നവർക്കും ക്വാറന്‍റൈൻ നിർബന്ധമാണ്. ഏഴ് ദിവസമോ അതിൽ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസ സ്ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങളിലേക്ക് ഒമാനിൽ വരുന്നവർക്ക് നേരത്തേ ക്വാറന്‍റൈൻ ഒഴിവാക്കി നൽകിയിരുന്നു.

എന്നാൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്. ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ക്വാറന്‍റൈൻ നിർബന്ധമാണ് എന്ന് വിമാന കമ്പനികളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാനിലേക്ക് വരുന്നവരുടെ കൈവശം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ ഉള്ളിൽ എടുത്ത പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഒമാനിലെവിമാനത്താവളത്തിലും പി.സി.ആർ പരിശോധനയുണ്ടാകും. ഒരു മാസത്തെ കോവിഡ് ചികിൽസക്കുള്ള ഹെൽത്ത് ഇൻഷൂറൻസ് യാത്രക്കാർക്ക് ഉണ്ടായിരിക്കണം.