LiveTV

Live

Gulf

ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് മുമ്പ് ഖത്തറുമായുള്ള ഭിന്നത തീരുമോ?

ജി.സി.സി രാജ്യങ്ങളുടെ ഐക്യവും കെട്ടുറുപ്പും ഉറപ്പാക്കാന്‍ ആറ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. ഉച്ചകോടിക്കു മുമ്പ് ഖത്ത‍ര്‍ പ്രശ്നം പരിഹരിക്കണമെന്ന് ബഹ്റൈന്‍

ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് മുമ്പ് ഖത്തറുമായുള്ള ഭിന്നത തീരുമോ?

ജി.സി.സി രാജ്യങ്ങളുടെ ഐക്യവും കെട്ടുറപ്പും ഉറപ്പാക്കുന്നതിൽ അടുത്ത മാസം റിയാദിൽ ചേരുന്ന ഉച്ചകോടി നിർണയാകമാകുമെന്ന പ്രതീക്ഷയിൽ ഗൾഫ് വിദേശകാര്യ മന്ത്രിമാർ. പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും മറികടക്കാൻ ജി.സി.സി കൂട്ടായ്മക്ക് സാധിക്കുമെന്നും ആറ് ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ അജണ്ട തയാറാക്കാൻ ഓൺലൈനിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഖത്തർ പ്രശ്നപരിഹാര വിഷയവും ചർച്ച ചെയ്തു.

ഉച്ചകോടിക്കു മുമ്പു തന്നെ ഖത്തറും ചതുർ രാജ്യങ്ങളും തമ്മിലുള്ള ഭിന്നതക്ക് പരിഹാരം ഉറപ്പാക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു. ജനുവരി അഞ്ചിന് ചേരുന്ന ഉച്ചകോടിൽ ഖത്തറുമായുള്ള പ്രശ്നപരിഹാരം ഉണ്ടാകും എന്നു തന്നെയാണ് കുവൈത്ത് വ്യക്തമാക്കുന്നത്. ഗൾഫ് സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇറാനെതിരെ സ്വീകരിക്കേണ്ട നടപടികൾക്കും ഉച്ചകോടിയുടെ അജണ്ടയിൽ പ്രാധാന്യം നൽകും.